
e check inപ്രവാസികൾക്കിതാ സന്തോഷ വാർത്ത; അബുദാബിയിലെ ഈ ചെക്ക്-ഇന്‍ സൗകര്യം വീണ്ടും തുടങ്ങി
അബുദാബിയിലെ സിറ്റി ടെര്‍മിനല്‍ സര്‍വീസ് വീണ്ടും തുടങ്ങി. മിനയിലെ അബുദാബി ക്രൂയിസ് ടെര്‍മിനലിലാണ് സിറ്റി ചെക്ക്-ഇന്‍ സൗകര്യം പുനരാരംഭിച്ചത്. മൊറാഫിക് ഏവിയേഷന്‍ സര്‍വീസസിന്റെ നേതൃത്വത്തിലാണ് സര്‍വീസ് തുടങ്ങിയത്. ഇത്തിഹാദ് എയര്‍വേയ്സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികളുടെ സഹകരണവുമുണ്ട്. 1999ല്‍ അബുദാബിയില്‍ തുറന്ന സിറ്റി ടെര്‍മിനല്‍ ഏറെ പ്രശസ്തമായിരുന്നു. 2019 ഒക്ടോബറില്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. പിന്നീട് ഇന്ന് വീണ്ടും പ്രവർത്തനം തുടങ്ങിയത്. ഇവിടെ പാർക്കിംഗ് സൗകര്യം കൂടി ഉള്ളത് യാത്രക്കാർക്ക് വളരെ ഉപകാരപ്രദമാണ്. നിലവില്‍ ഇത്തിഹാദ് വിമാന യാത്രക്കാര്‍ക്കാണ് ഈ സേവനം ലഭിക്കുകയെങ്കിലും പിന്നീട് മറ്റ് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഉപയോഗിക്കാവുന്ന സംവിധാനം ഒരുക്കാനാണ് അധികൃതരുടെ ശ്രമം. പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുതല്‍ 4 മണിക്കൂര്‍ വരെ സിറ്റി ടെര്‍മിനലില്‍ ചെക്ക് ഇന്‍ ചെയ്യാം. ലഗേജുകള്‍ ഇവിടെ വച്ചിട്ട് നേരെ എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍ കൗണ്ടറിലേക്ക് ബോര്‍ഡിംഗ് പാസ്സുമായി പോകാം. മുതിര്‍ന്നവര്‍ക്ക് 45 ദിര്‍ഹവും കുട്ടികള്‍ക്ക് 25 ദിര്‍ഹവുമാണ് ഇവിടെ ഈടാക്കുന്ന നിരക്ക്. നാലംഗ കുടുംബത്തിന് 120 ദിര്‍ഹം നല്‍കിയാല്‍ മതി. നിലവിലെ പ്രവൃത്തി സമയം രാവിലെ 9 മുതല്‍ രാത്രി 9 വരെ. അടുത്ത മാസം മുതല്‍ 24 മണിക്കൂറും ടെര്‍മിനല്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)