Posted By user Posted On

find a taxi near meകള്ള ടാക്സി ഓടി; ദുബായിൽ ആറ് വാഹനങ്ങൾ പിടിച്ചെടുത്തു

ദുബായ്: ദുബായിൽ കള്ള ടാക്സി ഓടിയ ആറ് വാഹനങ്ങൾ പിടിച്ചെടുത്തു. ടാക്സി ലൈസന്‍സില്ലാതെ ആളുകളെ കൊണ്ടുപോയതിനാണ് ഇവരെ പിടികൂടിയതെന്ന് ദുബായ് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ് പൊലീസ്, ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്‍സ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് നിയമലംഘകർ പിടിയിലായത്. നേരത്തെ ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ 39 നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 22 വാഹനങ്ങളും ടാക്സി ലൈസന്‍സില്ലാതെ യാത്രക്കാരെ കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. നിലവിൽ ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള കർശന പരിശോധനയാണ് യുഎഇയിൽ നടക്കുന്നത്. പൊതുഗതാഗത സംവിധാനങ്ങള്‍ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പരിശോധന.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *