traffic ruleഗതാഗത നിയമങ്ങൾ ലംഘിച്ചാൽ പിടി വീഴും, കർശന പരിശോധന; നിയമലംഘനങ്ങളും ശിക്ഷയും അറിഞ്ഞിരിക്കണം
അബുദാബി: ഗതാഗത നിയമങ്ങൾ ലംഘിച്ചാൽ കർശനമായ ശിക്ഷ ഉറപ്പാക്കുമെന്ന് ഓർമ്മിപ്പിച്ച് അബുദാബി പൊലീസ്. 2019ല്‍ ഗതാഗത നിയമലംഘനങ്ങളെ തുടര്‍ന്ന് 894 അപകടങ്ങളുണ്ടാവുകയും 66 പേര് മരിക്കുകയും ചെയ്തിരുന്നുവെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് പൊലീസ് പറയുന്നു. നിയമലംഘനങ്ങൾ നടത്തുന്നവർക്ക് യാതൊരു പരിഗണനയും ലഭിക്കില്ലെന്നും വ്യക്തമാക്കിയ പൊലീസ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഉയര്‍ന്ന പിഴത്തുക ഈടാക്കുകയും ചെയ്യുന്ന ഗതാഗത നിയമലംഘനങ്ങളെ കുറിപ്പ് ഓർമ്മിപ്പിക്കുകയും ചെയ്തു.
50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കുന്നതും അടക്കമുള്ള നിയമലംഘനങ്ങള്‍ പരിശോധിക്കാം.
1.റോഡിലെ അനധികൃത റേസിങ്: 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
2.സാധുവായ നമ്പര്‍ പ്ലേറ്റില്ലാതെ വാഹനമോടിക്കല്‍: പരമാവധി 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
3.പൊലീസ് വാഹനങ്ങൾ കേടുപാടുവരുത്തല്‍: 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
4.റെഡ് സിഗ്നല്‍ മറികടക്കല്‍: 50,000 ദിര്‍ഹം വരെ പിഴയും വാഹനം പിടിച്ചെടുക്കലും
5.റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രികര്‍ക്ക് മുന്‍ഗണന കൊടുക്കാതിരിക്കുക: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
6.പൊടുന്നനെയുള്ള വെട്ടിത്തിരിക്കല്‍: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
7.അമിതവേഗതയില്‍ സഞ്ചരിച്ച് അപകടമുണ്ടാക്കുക: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
8.മുന്നിലെ വാഹനത്തില്‍നിന്ന് അകലം പാലിക്കാതെ വാഹനമോടിക്കുക: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
9.10 വയസ്സില്‍ താഴെയുള്ള കുട്ടികളെ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തുക: 5000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും
10.7000 ദിര്‍ഹമില്‍ കൂടുതല്‍ ഗതാഗത നിയമലംഘന പിഴകളുള്ള ഡ്രൈവർ ഈ തുക അടച്ചില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും
11.അനുമതിയില്ലാതെ അനാവശ്യമായി വാഹനത്തിന്റെ എന്‍ജിനിലോ ഷാസിയിലോ മാറ്റം വരുത്തല്‍: 10,000 ദിര്‍ഹം പിഴയും വാഹനം പിടിച്ചെടുക്കലും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)