വാഹനത്തിനുള്ളിൽവെച്ച് മരിച്ചയാളുടെ മൃതദേഹം തള്ളിയ ഡ്രൈവർക്ക് ശിക്ഷ വിധിച്ച് കോടതി
ദുബായ്: വാഹനത്തിനുള്ളിൽവെച്ച് അമിതമായി മയക്കുമരുന്ന് കഴിച്ചതിനെത്തുടർന്ന് മരണപ്പെട്ട ആളുടെ മൃതദേഹം തള്ളിയ ഡ്രൈവർക്ക് കോടതി ശിക്ഷ വിധിച്ചു.വാഹനത്തിൽ ഹെറോയിൻ ഉപയോഗിക്കാൻ സൗകര്യമൊരുക്കിയതിനാണ് ഏഷ്യൻ ഡ്രൈവർക്കെതിരെ അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും ദുബായ് ക്രിമിനൽ കോടതി വിധിച്ചത്.മരിച്ചയാളുടെ മൃതദേഹം ജബൽ അലി ഇൻഡസ്‌ട്രിയൽ ഏരിയയിലെ മണൽത്തട്ടിൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഒരു ട്രക്ക് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് ദുബായ് പോലീസിലെ സിഐഡി അന്വേഷണസംഘം പ്രദേശത്ത് നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.പ്രതി മൃതദേഹം സംഭവ സ്ഥലത്തേക്ക് കൊണ്ടുവരുന്നതും തുടർന്ന് വാഹനത്തിൽ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിച്ചു.ഇയാളെ തിരിച്ചറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ശിക്ഷാ കാലാവധിക്കു ശേഷം പ്രതിയെ നാടുകടത്തും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)