etihad budget airline
Posted By user Posted On

etihad air way വളര്‍ത്തു മൃഗങ്ങളെ കൂടെ കൂട്ടുന്നവര്‍ക്ക് നിബന്ധനകളുമായി എയര്‍ലൈന്‍

യുഎഇ: വളര്‍ത്തു മൃഗങ്ങളെയും ഒപ്പം കൂട്ടി വിമാനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നിബന്ധനകൾ നിർണയിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്.അങ്ങനെയുള്ളവരുടെ ടിക്കറ്റ് നിരക്ക് കൂട്ടി. 200ല്‍നിന്ന് 1500 ഡോളറാക്കിയാണ് (1.24 ലക്ഷം രൂപ) വര്‍ധന. അതേസമയം ഈ മാസം 15ന് മുന്‍പ് ബുക്ക് ചെയ്ത് ടിക്കറ്റുകള്‍ക്ക് വർദ്ധനവ് ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.വിമാനത്തിൽ ചെറിയ നായ, പൂച്ച എന്നിവയെ കൊണ്ടുപോകാൻ അനുമതി നൽകിയിട്ടുണ്ട്.എന്നാൽ പകടകരികളായ പിറ്റ് ബുള്‍, മാസ്റ്റിഫ് നായ്ക്കളെ അനുവദിക്കില്ല. വളര്‍ത്തു മൃഗങ്ങള്‍ക്ക് മറ്റൊരു ടിക്കറ്റ് കൂടി ബുക്ക് ചെയ്യാനാണ് പുതിയ നിർദ്ദേശം.മുമ്പ് വളർത്തു മൃഗങ്ങളെ ആളുകൾ സീറ്റിനടിയിൽ ഇരുത്തി യാത്ര ചെയ്തിരുന്നു. തിരുവനന്തപുരം, അഹമ്മദാബാദ്, മാലിദ്വീപ്, ദക്ഷിണാഫ്രിക്ക, ലണ്ടന്‍, ഓസ്‌ട്രേലിയ, ചൈന, മാഞ്ചസ്റ്റര്‍, യുഎസ് എന്നിവടങ്ങളിലേക്കുള്ള വിമാന യാത്രയിലാണ് എയർലൈൻ ഈ നിബന്ധന കൊണ്ടുവന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

മൃഗങ്ങളെ കൂടെ കൂട്ടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് :

മൃഗത്തിന്റെ പേര്, ഇനം, ജനന തീയതി, മൈക്രോ ചിപ് നമ്പര്‍, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ്, വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം.
16 ആഴ്ചയെങ്കിലും പ്രായമുണ്ടാകണം.
യാത്രയ്ക്ക് 10 ദിവസത്തിനകം മൃഗഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ ഫിറ്റ് ടു ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് വേണം.
3 വശങ്ങളിലും വായു സഞ്ചാരമുള്ള, ചോര്‍ച്ചയില്ലാത്ത, അടച്ചുറപ്പുള്ള കൂടായിരിക്കണം.
യാത്രയിലുടനീളം വളര്‍ത്തുമൃഗം കൂട്ടില്‍ ആയിരിക്കണം.
ഭക്ഷണം (ഡ്രൈ ഫൂഡ്) അടച്ചുറപ്പുള്ള പാത്രത്തില്‍ വേണം.
യാത്രയ്ക്കിടയില്‍ നല്‍കേണ്ട മരുന്ന് ഉണ്ടെങ്കില്‍ കരുതണം.
പുറപ്പെടുന്നതും എത്തുന്നതുമായ രാജ്യത്തെ നിയമങ്ങള്‍ പാലിക്കണം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *