cyber crime
Posted By user Posted On

സ്വകാര്യ ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണി: ഓൺലൈൻ ബ്ലാക്ക് മെയിലിംഗിൽ നിന്ന് കൗമാരക്കാരിയെ പോലീസ് രക്ഷപ്പെടുത്തി

യുഎഇ: കൗമാരക്കാരിയെ ഓൺലൈനിൽ പരിചയപ്പെട്ട അജ്ഞാതൻ ബ്ലാക്ക് മെയിൽ ചെയ്ത സംഭവത്തിൽ രക്ഷകരായത് അബുദാബി പോലീസ്.ഇയാൾ പെൺകുട്ടിയോട് പണം ആവശ്യപ്പെടുകയും പണം അയച്ചില്ലെങ്കിൽ കുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി അബുദാബി പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിലെ ചൈൽഡ് ക്രൈം ഡിപ്പാർട്ട്‌മെന്റ് മേധാവി ലെഫ്. കേണൽ അഹമ്മദ് മുബാറക് അൽ ഖുബൈസി പറഞ്ഞുയു.എ.ഇ.ക്ക് പുറത്ത് താമസിക്കുന്ന പ്രതിയുമായി കൗമാരക്കാരി ഇലക്ട്രോണിക് ഗെയിമിലൂടെ സൗഹൃദത്തിലായിരുന്നെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പരിചയം വളർന്നതോടെ പരസ്പരം ചിത്രങ്ങൾ കൈമാറാൻ തുടങ്ങി. അത് പിന്നീട് ഭീഷണി വരെ എത്തുകയായിരുന്നു.തുടർന്ന് പെൺകുട്ടി പോലീസിൽ അറിയിക്കുകയും പണം നൽകുന്നതിന് മുൻപ് പോലീസ് ഇയാളിൽ നിന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്തു.കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനും അവർ കളിക്കുന്ന ഇലക്ട്രോണിക് ഗെയിമുകളിൽ ശ്രദ്ധ കൊടുക്കുന്നതിലും മുഴുവൻ ഉത്തരവാദിത്തവും രക്ഷിതാക്കൾക്കാണെന്നും അവരുടെ ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അൽ ഖുബൈസി വ്യക്‌തമാക്കി.ഓൺലൈൻ കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും വേണ്ടി പോലീസും മറ്റ് സുരക്ഷാ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള അധികാരികളെ അറിയിക്കാൻ ആളുകളെ ഉപദേശിച്ചിട്ടുണ്ട്.അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ‘പ്രോസിക്യൂഷനെ അറിയിക്കുക’ എന്ന ആപ്പ് അവതരിപ്പിച്ചു, ഇത് പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുകയും രഹസ്യസ്വഭാവം നിലനിർത്തുകയും ചെയ്യുന്നു.യുഎഇ ഓൺലൈൻ നിയമം അനുസരിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നവർക്ക് രണ്ട് വർഷം തടവും 250,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴയും ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *