Posted By user Posted On

dubai airport terminal 2തിരക്കോട് തിരക്ക്; ദുബായ് വിമാനത്താവളത്തിൽ അടുത്ത 10 ദിവസം എത്തുന്നത് 21 ലക്ഷം പേർ, തിരക്ക് ഒഴിവാക്കൽ നിർദേശങ്ങളുമായി അധികൃതർ

ദുബായ്: ദുബായ് വിമാനത്താവളത്തിൽ അടുത്ത പത്ത് ദിവസം തിരക്കോട് തിരക്ക്. ഒക്​ടോബർ 21 മുതൽ 30 വരെ 21 ലക്ഷം യാത്രികരാണ്​ വിമാനത്താവളത്തിൽ എത്തുകയെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി dubai airport terminal 2. അതായത് ദിവസവും ശരാശരി 2.15 ലക്ഷം പേർ എത്തുമെന്നാണ് കരുതുന്നത്. യു.എ.ഇയി​ലെ അമേരിക്കൻ, ബ്രിട്ടീഷ്​ കരിക്കുല്ലം സ്കൂളുകൾക്ക്​ മിഡ്​ ടേം അവധി തുടങ്ങുന്നതും യു.എ.ഇയിലേക്ക്​ സഞ്ചാരികളുടെ ഒഴുക്ക്​ ആരംഭിക്കുന്നതുമാണ്​ തിരക്ക്​ വർധിക്കാനുള്ള പ്രധാന കാരണം. ഈ സാഹചര്യത്തിൽ വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നാണ് അധികൃതരുടെ അഭ്യർത്ഥന. ഇതിനായി ചില മാർ​ഗ നിർദേശങ്ങളും വിമാനത്താവളം അധികൃതർ പുറത്തിറക്കിയിട്ടുണ്ട്.

തിരക്ക്​ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  1. വിമാനത്താവളത്തിലേക്ക്​ പുറപ്പെടുന്നതിന്​ മുൻപേ രേഖകളെല്ലാ​മുണ്ടെന്ന്​ ഉറപ്പാക്കുക
  2. യാത്ര സംബന്ധമായ മുന്നറിയിപ്പുകൾ കൃത്യ സമയത്ത്​ ശ്രദ്ധിക്കുക
  3. 12 വയസിന്​ മുകളിലുള്ളവർ സ്മാർട്ട്​ ഗേറ്റ്​ സംവിധാനം ഉപയോഗിക്കുക
  4. ടെർമിനൽ-1 യാത്രക്കാർ നിർബന്ധമായും മൂന്ന്​ മണിക്കൂർ മുൻപ്​ എത്തണം
  5. ഓൺലൈൻ ചെക്ക്​ ഇൻ സംവിധാനം പ്രയോജനപ്പെടുത്തണം
  6. ടെർമിനിൽ മൂന്നിൽ എമിറേറ്റ്​സ് എയർലെൻസിന്‍റെ സെൽഫ്​ ചെക്ക്​ ഇൻ സംവിധാനം ഉപയോഗിക്കുക
  7. ബാഗേജിന്‍റെ ഭാരം നിശ്​ചിത അളവിലും കൂടിയിട്ടില്ലെന്ന്​ ഉറപ്പാക്കുക
  8. ട്രാഫിക്​ കുരുക്ക്​ ഒഴിവാക്കാൻ ദുബൈ മെട്രോയുടെ സേവനം പ്രയോജനപ്പെടുത്തുക
  9. ടെർമിനൽ 3ന്‍റെ ആഗമന മേഖലയിലേക്ക്​ പൊതുഗതാഗത വാഹനങ്ങൾക്കും അധികൃതരുടെ വാഹനങ്ങൾക്കും മാത്രമായിരിക്കും പ്രവേശനം

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

https://www.pravasiinfo.com/2022/10/20/english-first/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *