gold smugglingതോർത്തിലും സ്വർണക്കടത്ത്; മലയാളി യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് സ്വർണം മുക്കിയ 5 തോർത്തുകൾ
കൊച്ചി : സ്വർണക്കടത്തിനായി പുതിയ വഴികൾ തേടുകയാണ് ആളുകൾ. അത്തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഉദ്യോഗസ്ഥരിൽ നിന്ന് ഏത് വിധേനയും രക്ഷപ്പെട്ട് സ്വർണം കടത്തുകയാണ് പലരുടെയും ലക്ഷ്യം. ദുബായിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത് gold smuggling. തൃശ്ശൂര്‍ സ്വദേശിയായ ഫഹദിൽ നിന്നുമാണ് സ്വർണം കിട്ടിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇയാൾ കസ്റ്റംസിന്റെ പിടിയിലായത്. ഇയാളിൽ നിന്നും സ്വർണം മുക്കിയ 5 തോർത്തുകളാണ് ലഭിച്ചത്. സ്വർണം ദ്രാവക രൂപത്തിലാക്കിയ ശേഷം തോർത്തിൽ മുക്കുകയായിരുന്നു. പരിശോധനയ്ക്കിടെ തോർത്തിൽ ഈർപ്പം കണ്ടതോടെയാണ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. ഇക്കാര്യം ചോദിച്ചപ്പോൾ വിമാനത്താവളത്തിലേക്ക് വരുമ്പോൾ കുളിച്ചിട്ടാണ് ഇറങ്ങിയതെന്നും അതുകൊണ്ടാണ് തോർത്തിൽ ഈർപ്പം ഉള്ളതെന്നുമായികുന്നു ഫഹദിന്റെ മറുപടി. എന്നാൽ സംശയം തീരാത്ത ഉദ്യോഗസ്ഥൻ തോർത്ത് വാങ്ങി പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് സ്വർണം മുക്കിയ തോർത്തുകൾ കയ്യോടെ പിടിക്കുന്നത്. ഈ തോര്‍ത്തുകളില്‍ എത്രത്തോളം അളവിൽ സ്വര്‍ണ്ണം ഉണ്ടാകുമെന്ന് കൃത്യമായി പറയാന്‍ ഏതാനും ദിവസങ്ങള്‍ വേണ്ടിവരുമെന്നും ഇത് കണ്ടെത്താനുള്ള ശാസ്ത്രീയമായ പരിശോധനകള്‍ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)