indigenizationയുഎഇയിൽ സ്വദേശിവത്കരണം പൂർത്തിയാക്കാത്ത കമ്പനികൾക്ക് കനത്ത പിഴ; തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
ദുബായ്: യുഎഇയിൽ സ്വദേശിവത്കരണം പൂർത്തിയാക്കാത്ത കമ്പനികൾക്ക് ഇനി കനത്ത പിഴ ലഭിക്കും indigenization. ഒരു സ്വദേശിക്ക് 72,000 ദിർഹം എന്ന നിലയിലായിരിക്കും പിഴ ഈടാക്കുക എന്നാണ് വിവരം. ഈവർഷം അവസാനത്തിനകം ഈ ലക്ഷ്യം കൈവരിക്കാത്ത സ്ഥാപനങ്ങൾ 2023 ജനുവരി മുതൽ പിഴ നൽകേണ്ടി വരും. വേണ്ടത്ര സ്വദേശികളെ നിയമിച്ചാൽ ഒന്നാം കാറ്റഗറി കമ്പനിയായി സ്ഥാപനത്തെ കണക്കാക്കുകയും ചെയ്യും. കൂടാതെ തവ്തീൻ പാർട്ട്ണർ ക്ലബിൽ ഉൾപ്പെടുത്തി ലക്ഷ്യം കൈവരിച്ച സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിന്‍റെ സർവിസ് ഫീസുകളിൽ 80 ശതമാനം വരെ ഇളവ് നൽകും. യു.എ.ഇ തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾ വിദഗ്ധ തൊഴിൽമേഖലയിൽ ഈവർഷം രണ്ടു ശതമാനം സ്വദേശിവത്കരണം നടപ്പാക്കണം എന്നാണ് യുഎഇ മാനവ വിഭവ, സ്വദേശിവത്കരണ മന്ത്രാലയത്തിന്‍റെ നിർദേശം. രാജ്യത്തെ സ്വദേശിവത്കരണ തോത് അനുസരിച്ച് വിദഗ്ധരംഗത്ത് 50 ജീവനക്കാരുണ്ടെങ്കിൽ ഒരു സ്വദേശിയെ എങ്കിലും കമ്പനിയിൽ നിയമിച്ചിരിക്കണം എന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)