Posted By user Posted On

mahzooz all draw resultമഹ്‌സൂസ് നറുക്കെടുപ്പ്; ഭാ​ഗ്യശാലികളുടെ കൂട്ടത്തിൽ ഇന്ത്യക്കാരനും

ദുബായ്: 2022 ഒക്ടോബര്‍ 15 ശനിയാഴ്ച നടന്ന മഹ്‌സൂസ് റാഫിള്‍ ഡ്രോയില്‍ സമ്മാനം നേടി ഇന്ത്യക്കാരനും. ദില്ലി സ്വദേശിയായ അരുൺ ആണ് മഹ്‌സൂസ് റാഫിള്‍ ഡ്രോയില്‍ മറ്റ് രണ്ട് വിജയികള്‍ക്കൊപ്പം 100,000 ദിര്‍ഹം നേടിയത്. മഹ്‌സൂസില്‍ സ്ഥിരമായി പങ്കെടുക്കാറുള്ളയാളാണ് ഇദ്ദേഹം mahzooz all draw result. ഷോയുടെ ആരാധകനായ അദ്ദേഹം, സാധാരണ മൊബൈല്‍ ഫോണിലൂടെയാണ് തത്സമയ നറുക്കെടുപ്പ് കാണാറുള്ളത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച അദ്ദേഹത്തിന് നറുക്കെടുപ്പ് തത്സമയം കാണാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെ മഹ്‌സൂസിന്റെ യൂട്യൂബ് ചാനല്‍ നോക്കിയപ്പോഴാണ് തനിക്ക് സമ്മാനം ലഭിച്ച വിവരം അറിയുന്നത്. മ്യൂസിക് കരിയറില്‍ മുമ്പോട്ട് പോകാനാഗ്രഹിക്കുന്ന സഹോദരനെ സഹായിക്കാന്‍ സമ്മാനത്തുക വിനിയോഗിക്കാനാണ് അരുണിന്റെ തീരുമാനം. കൂടാതെ സമ്മാനത്തുകയില്‍ ഒരു ഭാഗം വീടിനായി ചെലവഴിക്കാനും മൂന്നു വയസ്സുള്ള മകന്റെ വിദ്യഭ്യാസത്തിനായി നിക്ഷേപിക്കാനും അരുണിന് പദ്ധതികളുണ്ട്. അരുണിനോടൊപ്പം സിറിയന്‍ സ്വദേശിനിയായ തലീന്‍ ആണ് മറ്റൊരു വിജയി. സമ്മാനത്തുക കൊണ്ട് യൂട്യൂബിലേക്കുള്ള കണ്ടന്റുകള്‍ ഉണ്ടാക്കുന്നതിനായി പുതിയൊരു പ്രൊഫഷണല്‍ ക്യാമറ വാങ്ങാനാണ് തലീന്‍ ആഗ്രഹിക്കുന്നത്. www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും, പുതിയ പരിമിതകാല ഓഫര്‍ പ്രകാരം മഹ്‌സൂസ് ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കാനുള്ള രണ്ട് എന്‍ട്രികള്‍ ലഭിക്കുന്നു. ഇതുവഴി ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായ 350 ദിര്‍ഹം എന്നിവ നേടാനുള്ള അവസരങ്ങള്‍ ഇരട്ടിയാകുകയാണ്. ഇതേ ടിക്കറ്റുകള്‍ മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന റാഫിള്‍ ഡ്രോയിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *