separation payജോലിയ്ക്കിടെയുണ്ടായ അപകടത്തില്‍ കൈ നഷ്ടപ്പെട്ടു, ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ; പ്രവാസിക്ക് 24 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് യുഎഇ കോടതി
അബുദാബി: ജോലിക്കിടെയുണ്ടായ അപകടത്തില്‍ വലതു കൈയുടെ ഒരു ഭാഗം നഷ്ടമായ പ്രവാസിക്ക് തുണയായി കോടതി വിധി. പ്രവാസിക്ക് 1,10,000 ദിര്‍ഹം (24 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ യുഎഇ കോടതിയുടെ വിധിseparation pay. ഇതിനു പുറമെ പരാതിക്കാരന്റെ കോടതി ചെലവും കമ്പനി വഹിക്കണം. തനിക്ക് തുടർന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രവാസി കോടതിയെ സമീപിച്ചത്. വലതുകൈക്ക് 100 ശതമാനം സ്ഥിര വൈകല്യം സംഭവിച്ചതായും അദ്ദേഹം കോടതിയെ അറിയിച്ചു. 1,70,000 ദിര്‍ഹത്തിന്റ നഷ്ടപരിഹാരമാണ് തൊഴിലാളി ആവശ്യപ്പെട്ടതെങ്കിലും 1,10,000 ദിര്‍ഹമാണ് കോടതി വിധിച്ചത്. അബുദാബി ഫാമിലി ആന്റ് സിവില്‍ ആന്റ് അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് വിധി പറഞ്ഞത്. ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്യുമ്പോളുണ്ടായ അപകടത്തെ പരാതിക്കാരൻ ശസ്‍ത്രക്രിയക്ക് വിധേയനാകുകയും വലതുകൈക്കുഴ മുതല്‍ താഴേക്കുള്ള ഭാഗം മുറിച്ചു മാറ്റേണ്ടി വരികയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് ഇയാള്‍ കോടതിയില്‍ ഹാജരാക്കി.
അതേസമയം അപകടം നടന്ന് ഒരു വര്‍ഷത്തിന് ശേഷമാണ് പരാതി നല്‍കിയതെന്നും ഇത് നിയമപരമായ പരിധി അവസാനിച്ച ശേഷമായിരുന്നുവെന്നും കമ്പനിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ച കോടതി, കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)