Posted By user Posted On

website making sitesഓൺലൈൻ ഉള്ളടക്കങ്ങൾക്ക് കർശന പരിശോധന: യുഎഇയിൽ 883 വെബ്‌സൈറ്റുകൾ നിരോധിച്ചു

അബുദാബി: ഓൺലൈൻ ഉള്ളടക്കങ്ങളിൽ നിരീക്ഷണം ശക്തമാക്കി യുഎഇ. 883 വെബ്‌സൈറ്റുകളാണ് യുഎഇയിൽ മൂന്ന് മാസത്തിനിടെ നിരോധിച്ചത്. ഇതിൽ 435 എണ്ണം അശ്ലീല വെബ്‌സൈറ്റുകളാണ് website making sites. തട്ടിപ്പ്, വഞ്ചന എന്നിവയ്ക്കായി ഉപയോഗിച്ച 43% വെബ്‌സൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്. ഓൺലൈൻ ഉള്ളടക്കം രാജ്യത്തിന്റെ മത, ധാർമിക മൂല്യങ്ങൾക്ക് അനുസൃതമാണെന്ന് ഉറപ്പാക്കാൻ നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. മോശം വെബ്സൈറ്റുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാൻ നടപടി ശക്തമാക്കുമെന്ന് യുഎഇ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. പ്രോക്സി സെർവർ, വിപിഎൻ, അശ്ലീലം, നഗ്നത, ആൾമാറാട്ടം, വഞ്ചന, ഫിഷിങ്, അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, യുഎഇക്കും പൊതു ക്രമത്തിനും എതിരായ കുറ്റകൃത്യങ്ങൾ, ക്രിമിനൽ പ്രവൃത്തികളെ പിന്തുണയ്‌ക്കുന്നവ, കുറ്റകൃത്യങ്ങൾക്കു വേണ്ട വിവരങ്ങൾ നൽകുന്നവ, ലഹരി മരുന്ന്, ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ മരുന്ന് വിൽക്കുന്ന സൈറ്റുകൾ, ബൗദ്ധിക സ്വത്തവകാശങ്ങളുടെ ലംഘനം, വിവേചനം, വംശീയത, മതത്തെ അവഹേളിക്കൽ, വൈറസ്, നിരോധിത ചരക്കുകളും സേവനങ്ങളും പ്രചരിപ്പിക്കൽ, അവയുടെ വിൽപന, നിയമവിരുദ്ധ ആശയവിനിമയ സേവനങ്ങൾ, ചൂതാട്ടം, തീവ്രവാദം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ വെബ്സൈറ്റുകളാണ് നിരോധിച്ചത്. സൈബർ നിയമങ്ങൾ ലംഘിക്കുന്ന ഓൺലൈൻ ഉള്ളടക്കം തടയാനുള്ള നിർദ്ദേശം സേവനദാതാക്കളായ ഇത്തിസലാത്ത്, ഡു എന്നിവയ്ക്ക് നൽകിയിട്ടുണ്ടെന്നുും അധികൃതർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *