Posted By user Posted On

adnoc world recordലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണക്കിണർ ആയ അഡ്‌നോക്ക് ലോക റെക്കോർഡ് സ്വന്തമാക്കി

അബുദാബി: അഡ്‌നോക്ക് ലോക റെക്കോർഡ് സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണ, വാതക കിണറിനുള്ള ലോക റെക്കോര്‍ഡാണ് അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്) സ്വന്തമാക്കിയിരിക്കുന്നത്. ‘അപ്പര്‍ സഖൂം’ എണ്ണപ്പാടത്താണ് അഡ്‌നോക് ലോകത്തിലെ ഏറ്റവും നീളം കൂടിയ എണ്ണ, വാതക കിണര്‍ കുഴിച്ചത്. 15,240 മീറ്റര്‍ നീളമാണ് കിണറിനുള്ളത്. ഈ ഇനത്തില്‍ 2017ല്‍ റഷ്യ സ്ഥാപിച്ച 15,000 മീറ്റര്‍ നീളമുള്ള എണ്ണ, വാതക കിണറിന്റെ റെക്കോര്‍ഡാണ് യുഎഇ മറികടന്നത്. പ്രതിദിനം 15,000 ബാരല്‍ എണ്ണ ഇവിടെ നിന്ന് ഉല്‍പ്പാദിപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നതായി അഡ്‌നോക് അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *