cheating caseകടം വാങ്ങിയ പണം തിരികെ നൽകാതെ പറ്റിച്ചു; മുൻ കാമുകനെതിരെ പരാതിയുമായി യുവതി കോടതിയിൽ
അബുദാബി: കടം വാങ്ങിയ പണം തിരികെ നൽകാതെ പറ്റിച്ച മുൻ കാമുകനെതിരെ പരാതിയുമായി യുവതി കോടതിയെ സമീപിച്ചു. ദീര്‍ഘകാലമായി താനും യുവാവും പ്രണയ ബന്ധത്തില്‍ ആയിരുന്നെന്നും തമ്മിലുണ്ടായിരുന്ന വിശ്വാസത്തിന്റെ പേരിലാണ് പണം നല്‍കിയതെന്നും യുവതി പറയുന്നു cheating case. പ്രണയ ബന്ധത്തിലായിരുന്ന സമയത്ത് യുവാവ് കടമായി വാങ്ങിയ 542,000 ദിര്‍ഹം ഇതുവരെ തിരികെ നല്‍കിയിട്ടില്ലെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. പണം തിരികെ ആവശ്യപ്പെട്ട് പല തവണ യുവാവിനെ ഫോണ്‍ ചെയ്തെന്നും എന്നാൽ ഇയാള്‍ തന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്‌തെന്നും തുടര്‍ന്ന് സംസാരിക്കാനായില്ലെന്നും യുവതി പരാതിയിൽ പറയുന്നു. തുടർന്നാണ് കടമായി വാങ്ങിയ പണം മുന്‍ കാമുകന്‍ തിരികെ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെയും വാട്‌സാപ് ഉള്‍പ്പെടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇരുവരും ഇക്കാര്യം സംസാരിച്ചതിന്റെയും കോപ്പികള്‍ യുവതി പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. എന്നാൽ യുവതിയുടെ ആരോപണം തെറ്റാണ് പറഞ്ഞ് യുവാവ് രംഗത്തെത്തി. താന്‍ പണം വാങ്ങിയില്ലെന്നും യുവതി സമര്‍പ്പിച്ച കോപ്പികള്‍ വ്യാജമാണെന്നുമാണ് യുവാവിന്റെ വാദം. അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ കോടതിയാണ് വാദം കേട്ടത്. ഇരു കക്ഷികളുടെയും വാദം കേട്ട കോടതി മതിയായ തെളിവുകളില്ലാത്തതിനാല്‍ കേസ് തള്ളി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)