drug use അബൂദാബിയിൽ മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിച്ച് അധികൃതര്‍
അബൂദാബി : മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്കരിച്ച് അധികൃതര്‍. അബൂദബി ജുഡീഷ്യല്‍ വകുപ്പിനു കീഴിലുള്ള ‘മസൂലയ’ ആണ് കുട്ടികള്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. മോശം കൂട്ടുകാരില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും ശ്രദ്ധയോടെ വേണം സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. മയക്കുമരുന്ന് വിപത്ത് തടയുന്നതിനായി മയക്കുമരുന്നിന് അടിമകളാവുന്നവരെ ചികിത്സിക്കുന്നതിനും കുടുംബാംഗങ്ങളെ ബോധവത്കരിക്കുന്നതിനും മുന്‍ഗണന നല്കുന്ന നയം അബൂദബി രൂപവത്കരിച്ചിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 2021ല്‍ മാത്രം യു.എ.ഇയില്‍ അറസ്റ്റ് ചെയ്തത് 8428 പേരെയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20.8 ശതമാനത്തിന്റെ വര്‍ധനവാണ് അറസ്റ്റില്‍ ഉണ്ടായത്. 2020ല്‍ 6973 പേരെയാണ് മയക്കുമരുന്ന് കേസുകളില്‍ അറസ്റ്റ് ചെയ്തത്. 2021ല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ട 5677 റിപ്പോര്‍ട്ടുകള്‍ ഡ്രഗ് കണ്ട്രോള് അതോറിറ്റികള്‍ കൈകാര്യം ചെയ്തതായും 2020ല്‍ ഇത് 4810 ആയിരുന്നുവെന്നും അധികൃതര്‍ പറയുന്നു. 2020ല്‍ 4840 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. വിദ്യാർത്ഥികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)