dubai police carsസുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഇനി ഒറ്റ ക്ലിക്കിൽ സഹായമെത്തും
ദുബായ്: സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും ഇനി അടിയന്തരഘട്ടത്തിൽ ഒറ്റ ക്ലിക്കിൽ സഹായമെത്തിക്കുന്ന പദ്ധതിയുമായി ദുബായ് പൊലീസ്. ദുബായ് പൊലീസിന്റെ ആപ്ലിക്കേഷനിലാണ് ഇത്തരത്തിലുള്ള പുതിയ ഫീച്ചർ കൂടി ഉൾപ്പെടുത്തിയത് dubai police cars. ‘പ്രൊട്ടക്റ്റ് ചൈൽഡ് ആൻഡ് വുമൺ’ എന്ന പേരിലുള്ള ഫീച്ചർ വഴിയാണ് പൊലീസിനോട് സഹായം തേടാൻ സാധിക്കുക. ഈ ഫീച്ചർ വഴി മെസേജ് ലഭിക്കുന്നതോടെ പൊലീസ് സഹായം ആവശ്യമുള്ളയാളെ ഉടനടി ബന്ധപ്പെടുകയും ലൊക്കേഷനിൽ എത്തുകയും ചെയ്യും. ദുബായ് പൊലീസിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം https://play.google.com/store/apps/details?id=com.dubaipolice.app&hl=en_IN&gl=US
ഈ ആപ്പ് വഴി സഹായം തേടുന്ന ആളിന്റെ ലൊക്കേഷൻ എവിടെയാണെന്ന് പൊലീസിന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. ഇതനുസരിച്ച് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽനിന്നോ പട്രോളിങ് ടീമിൽ നിന്നോ സഹായം ലഭ്യമാക്കും. പുതിയ ഫീച്ചർ ആർടിഫിഷ്യൽ ഇന്റിജൻസ് സംവിധാനവും മറ്റും ഉപയോഗപ്പെടുത്തിയാണ് പ്രവർത്തിക്കുകയെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡയറക്ടർ മേജർ ജനറൽ ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു. 40ലക്ഷത്തിലധികം പേർ ഇതിനോടകം തന്നെ ഈ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, റഷ്യൻ, ജർമ്മൻ, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ ഏഴ് ഭാഷകളിൽ ആപ്പിന്റെ സേവനം ലഭ്യമാണ്. കൂടാതെ, പെട്ടെന്ന് റോഡ് അടക്കുന്നതും വലിയ ട്രാഫിക് അപകടങ്ങളും ഉപയോക്താക്കളെ അറിയിക്കുന്ന ഫീച്ചറും ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. അപകടങ്ങളെ തുടർന്ന് റോഡ് അടച്ചിടുന്ന സാഹചര്യമുണ്ടാകുന്നത് കമാൻഡ് ആൻഡ് കൺട്രോൾ റൂമിലോ പൊലീസ് പട്രോളിങ്ങിലോ റിപ്പോർട്ട് ചെയ്യുന്നതോടെ ആപ്പ് വഴി റോഡ് ഉപയോക്താക്കളെ അറിയിക്കുന്ന സംവിധാനമാണിത്.
ദുബായ് പൊലീസിന്റെ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യാം
https://play.google.com/store/apps/details?id=com.dubaipolice.app&hl=en_IN&gl=US
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)