dubai airport ദുബായ് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന; ഈ മുൻകരുതൽ നിർബന്ധം
ദുബായ്∙ യുഎഇയിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ബ്രിട്ടീഷ്, അമേരിക്കൻ സിലബസുകൾ പഠിപ്പിക്കുന്ന സ്കൂളുകൾക്ക് 10 ദിവസത്തെ അവധിയായതോടെയാണ് സന്ദർശകരുടെ എണ്ണത്തിൽ വര്ധനവുണ്ടായിരിക്കുന്നത്. കൂടാതെ ദീപാവലി ആഘോഷം കൂടി എത്തിയതോടെ രാജ്യാന്തര വിമാനത്താവളം ജനസാഗരമായി. ഈ ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലെ അനാവശ്യ തിരക്ക് ഒഴിവാക്കാൻ മുൻകരുതൽ എടുക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു. യാത്രാ രേഖകൾ കയ്യിൽ കരുതുക. ലഗേജ് നിശ്ചിത തൂക്കം കൂടാതിരിക്കാൻ ശ്രദ്ധിക്കണം. ടെർമിനൽ 1 വഴി പോകുന്നവർ വിമാനം പുറപ്പെടുന്നതിന്റെ 3 മണിക്കൂർ മുൻപ് എയർപോർട്ടിൽ എത്തണം. എയർപോർട്ടിൽ എത്തുംമുൻപ് ഓൺലൈൻ വഴി ചെക്ക് ഇൻ ചെയ്യാം. ടെർമിനൽ 3 വഴി യാത്ര ചെയ്യുന്നവർക്ക് സ്വയം ബോർഡിങ്ങിന് സൗകര്യം എമിറേറ്റ്സ് ഒരുക്കിയിട്ടുണ്ട്. ഗതാഗത കുരുക്കിൽ പെടാതിരിക്കാൻ മെട്രോ ഉപയോഗിക്കുക.
വാഹനങ്ങൾ വിമാനത്താവളത്തിൽ പാർക്കിങ്ങിൽ നിർത്തി യാത്രക്കാരെ ഇറക്കുക. 12 വയസിന് മുകളിലുള്ളവർക്കു സ്മാർട് ഗേറ്റ് ഉപയോഗിച്ചു യാത്ര ചെയ്യാം. ദുബായ് വിമാനത്താവളങ്ങൾ വഴിയുള്ള യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ഫോൺ: 04-2 245555.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)