യുഎഇയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പ്രവാസികള്‍ക്ക് സ്വര്‍ണം വാങ്ങാൻ കിടിലം അവസരം
ദുബായ്: സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് ഇത് നല്ല അവസരമാണ്. സ്വര്‍ണ വില യുഎഇയില്‍ ഇത്രയും കുറയുന്നത് ആദ്യമായിട്ടാണ്. നേരിയ വ്യതിയാനം വിലയില്‍ ഓരോ ദിവസവും അനുഭവപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ദീപാവലിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ വിലക്കുറവാണ്. എന്നാല്‍ വൈകീട്ട് 187 ദിര്‍ഹമായി വര്‍ധിച്ചു. ഇന്ന് അല്‍പ്പം കൂടി വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 188.75 ദിര്‍ഹമാണ്. ചാഞ്ചാട്ടം തുടരുന്നു എന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ വലിയ അളവില്‍ വില കുറവാണ്. 204.25 ദിര്‍ഹമായിരുന്നു കഴിഞ്ഞ ദീപാവലിയിലെ സ്വര്‍ണവില. 2020ലെ ദീപാവലിക്ക് 215.50 ദിര്‍ഹമായിരുന്നു ഗ്രാമിന്റെ വില. എന്നാല്‍ ഈ വര്‍ഷം 190 ദിര്‍ഹത്തില്‍ താഴെയാണ് നില്‍ക്കുന്നത്. ഇത് പ്രവാസികള്‍ക്ക് സ്വര്‍ണം വാങ്ങാന്‍ മികച്ച അവസരമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)