Posted By user Posted On

miss teen globelമി​സ് ടീ​ൻ സൂ​പ്പ​ർ ഗ്ലോ​ബ് മത്സരത്തിൽ മലയാളിത്തിളക്കം: യുഎ.ഇ​യെ പ്ര​തി​നി​ധാ​നം ​ചെ​യ്ത മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ക്ക് മൂ​ന്നാം സ്ഥാ​നം

ദു​ബായ്: ദു​ബായിൽ ന​ട​ന്ന മി​സ് ടീ​ൻ സൂ​പ്പ​ർ ഗ്ലോ​ബ് മ​ത്സ​ര​ത്തി​ൽ മലയാളിത്തിളക്കം. യു​എഇ​യെ പ്ര​തി​നി​ധാ​നം​ ചെ​യ്ത മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ മത്സരത്തിൽ മൂ​ന്നാം സ്ഥാ​നം നേടി miss teen globel. കൊ​ല്ലം സ്വ​ദേ​ശി പ്ര​ജി​ത് ഗോ​പി​ദാ​സി​ന്‍റെ​യും സോ​ജാ പ്ര​ജി​ത്തി​ന്‍റെ​യും മ​ക​ളായ ഗൗ​രി പ്ര​ജി​ത്താ​ണ് മൂ​ന്നാ​മ​തെ​ത്തി​യ​ത്. ദുബായ് മി​ല്ലേ​നി​യം സ്കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥിനി​യാ​ണ് ഗൗ​രി പ്ര​ജി​ത്ത്. അ​മ്പ​തോ​ളം മ​ത്സ​രാ​ർ​ഥി​ക​ളാണ് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് മത്സരത്തിൽ പങ്കെടുത്തത്. ക​ലാ​മി​ക​വും വ്യ​ക്തി​ത്വ​മി​ക​വും അ​ട​ക്ക​മു​ള്ള​വ പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു വി​ജ​യി​ക​ളെ തെരഞ്ഞെടുത്തത്. നാ​ലു​ദി​വ​സം നീ​ണ്ട സൂ​പ്പ​ർ ഗ്ലോ​ബ് കോ​ൺ​ടെ​സ്റ്റി​ൽ വി​വി​ധ റൗ​ണ്ടു​ക​ളി​ലാ​യി​ട്ടാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ സംഘടിപ്പിച്ചത്. ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ​ചെ​യ്ത തേ​ജു ന​ന്ദ​ന​യാ​ണ് മത്സരത്തിൽ ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. അ​ർ​മീ​നി​യ​യി​ൽ​ നി​ന്നു​ള്ള അ​ല​ക്സ​ന്യാ​ൻ അ​രീ​ന റ​ണ്ണ​റ​പ്പാ​യി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *