blackmailing ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ വർധിക്കുന്നു: ബ്ലാക്‌മെയില്‍ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍
അബുദാബി: ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ബ്ലാക്‌മെയില്‍ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പിച്ചു. ഇത് സംബന്ധിച്ച് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവും രണ്ടര മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ് (56.3 ലക്ഷം മുതല്‍ 1.1 കോടി രൂപ വരെ) പിഴയു മാണ് ശിക്ഷ. കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് തടവോ പിഴ ശിക്ഷയോ ഇവ രണ്ടുമോ അനുഭവിക്കേണ്ടി വരും. അതേസമയം ഓണ്‍ലൈന്‍ ഭീഷണികളും ബ്ലാക്‌മെയിലിങും സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസില്‍ അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)