console playstoreനിങ്ങളുടെ ഫോണിലെ ഡാറ്റയും ബാറ്ററിയും പെട്ടന്ന് തീരാറുണ്ടോ?: വില്ലൻ ആപ്പുകൾക്കെതിരെ നടപടിയുമായി ഗൂഗിൾ പ്ലേ സ്റ്റോർ
ഡാറ്റ പെട്ടെന്ന് തീരാൻ കാരണമാകുന്നതും, ബാറ്ററി ഡ്രെയിൻ ആകുന്നതുമായ ആപ്പുകൾക്കെതിരെ നടപടി കടുപ്പിച്ച് ഗൂഗിൾ പ്ലേ സ്റ്റോർ. ഇത്തരത്തിലുള്ള നിരവധി ആപ്പുകളെയാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിരിക്കുന്നത് console playstore. 16 ആപ്പുകൾക്കെതിരെയാണ് നിലവിൽ നടപടിയെടുത്തത്. നിലവിൽ, ഗൂഗിൾ യൂട്ടിലിറ്റി ആപ്പുകളുടെ പ്രത്യേക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ലിങ്കുകളിലും പരസ്യങ്ങളിലും ക്ലിക്ക് ചെയ്യാതെയും, ഉപയോക്താവിന്റെ സമ്മതമില്ലാതെയുമാണ് യൂട്ടിലിറ്റി ആപ്പുകളിൽ വെബ് പേജുകൾ തുറക്കുന്നത്. ഇത് അധിക ബാറ്ററി ഉപയോഗത്തിനും നെറ്റ്‌വർക്ക് ഉപയോഗം വർദ്ധിക്കാനും കാരണമാകുമെന്ന് ഗൂഗിൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി. BusanBus, Joycode, Currency Converter, High-Speed Camera, Smart Task Manager, Flashlight+, K-Dictionary, Quick Note, EzDica, Instagram Profile Downloader, Ez Notes എന്നീ ആപ്പുകളെയാണ് യൂട്ടിലിറ്റി ആപ്പുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ നീക്കം ചെയ്തിട്ടുണ്ടെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. നീക്കം ചെയ്ത ആപ്പുകൾക്ക് ഏകദേശം 20 ദശലക്ഷത്തിലധികം ഇൻസ്റ്റാളേഷനുകളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. കൂടാതെ, ഇത്തരത്തിലുള്ള ചില ആപ്പുകൾ ഗൂഗിളിന്റെ സെക്യൂരിറ്റിയെ മറികടക്കാൻ ശ്രമിച്ചിരുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)