identity protectionയുഎഇയിൽ പ്രവാസിയുടെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണം കവർന്നു; രണ്ടു പേർ പിടിയിൽ
അജ്മാൻ: അജ്മാനിൽ പ്രവാസിയുടെ വീട്ടിൽനിന്ന് 3.5 ലക്ഷം ദിർഹമിന്റെ (80 ലക്ഷ രൂപ) സ്വർണാഭരണങ്ങൾ കവർന്നു. നുഐമിയിലെ പ്രവാസിയുടെ വീടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുടുംബം പുറത്തുപോയ സമയത്താണ് സംഭവം identity protection. ജനൽവഴി വീടിനകത്തുകടന്ന മോഷ്ടാക്കാൾ 3.5 ലക്ഷം ദിർഹം വിലവരുന്ന സ്വർണാഭരണങ്ങളും 6000 ദിർഹം പണവും മോഷ്ടിച്ചു. സംഭവം നടന്ന് 48 മണിക്കൂറിനകം പ്രതികളെ പിടികൂടാനും തൊണ്ടിമുതൽ പൂർണമായി കണ്ടെത്താനും പൊലീസിന് കഴിഞ്ഞു. കൊള്ളയടിക്കപ്പെട്ട കുടുംബവും പിടിയിലായ പ്രതികളും ഏഷ്യൻ രാജ്യത്തുനിന്നുള്ള പ്രവാസികളാണ്. മോഷ്ടിച്ച സ്വർണം സ്വിച്ച് ബോർഡിന് അകത്താക്കി മോഷ്ടാക്കൾ സൂക്ഷിച്ചിരുന്നതും പൊലീസ് കണ്ടെടുത്തു. തൊണ്ടിമുതൽ പൂർണമായും തിരിച്ചുകിട്ടിയതായി ഗൃഹനാഥൻ പറഞ്ഞു. ആഭരണങ്ങൾ കണ്ടെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. 40 വർഷമായി യു.എ.ഇയിൽ കഴിയുന്നയാളിന്റെ വീട്ടിലാണ് കവർച്ച നടന്നത്. സുരക്ഷയുടെ കാര്യത്തിൽ ആത്മവിശ്വാസം പകരുന്ന അന്വേഷണമാണ് അജ്മാൻ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രവാസി പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)