Posted By user Posted On

abudabi courtസഹോദരൻ വീട്ടിൽ നിന്ന് ഒഴിഞ്ഞു പോകുന്നില്ല; അബുദാബി കുടുംബകോടതിയിൽ കേസ്

അബുദാബി: തന്റെ വീട്ടിൽ നിന്ന് സഹോദരൻ ഒഴിഞ്ഞു പോകുന്നില്ലെന്ന് കാട്ടി റബ് വംശജൻ അബുദാബി കുടുംബകോടതിയെ സമീപിച്ചു. താൽക്കാലിക അഭയം നൽകിയ സഹോദരൻ 20 വർഷമായിട്ടും വീടുവിട്ടു പോകുന്നില്ലെന്നാണ് പരാതി abudabi court. സഹോദരന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് തന്റെ വീടിന്റെ ഒരു ഭാ​ഗത്ത് അഭയം നൽകുകയായിരുന്നെന്നും, എന്നാൽ ഇപ്പോൾ 20 വർഷമായിട്ടും സഹോദരൻ വീട്ടിൽ നിന്ന് ഒഴിഞ്ഞു പോകാൻ തയ്യാറാകുന്നില്ലെന്നും അറബ് വംശജൻ പരാതിയിൽ പറയുന്നു. സഹോദരന്റെ ഭാര്യ കൈപ്പറ്റിയ വൻതുക തിരിച്ചു ലഭിക്കാതെ മാറില്ലെന്നാണ് നിലപാടിലാണിവർ. സഹോദരങ്ങൾക്ക് തുല്യാവകാശമുള്ള വസ്തുവിന്റെ കേസിൽ ഒരാൾ മാത്രം പരാതി നൽകിയതിനെ ചോദ്യം ചെയ്ത കോടതി പരാതി തള്ളി. കൂടാതെ സഹോദരന്റെ കോടതി ചെലവ് നൽകാൻ നിർ‍ദേശിക്കുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *