Posted By user Posted On

fedex freight bill of ladingദുബായിലേക്ക് ഡോക്യുമെന്റ് ഷിപ്പ്‌മെന്റ് വഴി മയക്കുമരുന്ന് ഇറക്കുമതി; യുവാവിന് 20,000 ദിർഹം പിഴ

ദുബായ്; യൂറോപ്യൻ രാജ്യത്തുനിന്നും ഡോക്യുമെന്റ് ഷിപ്പ്‌മെന്റ് വഴി ദുബായിലേക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്ത യുവാവിന് 20,000 ദിർഹം പിഴ. യൂറോപ്യൻ രാജ്യത്ത് നിന്ന് മയക്കുമരുന്ന് പൂശിയ വെള്ളക്കടലാസുകൾ ഇറക്കുമതി ചെയ്ത ഗൾഫ് പൗരനായ യുവാവിനെയാണ് ശിക്ഷിച്ചത് fedex freight bill of lading. പ്രതിയെ ശിക്ഷിച്ച ക്രിമിനൽ കോടതിയുടെ വിധി ദുബായ് അപ്പീൽ കോടതി ശരിവയ്ക്കുകയായിരുന്നു. ഒരു വെബ്‌സൈറ്റ് വഴി വാങ്ങിയ മയക്കുമരുന്ന് പൂശിയ വെള്ളക്കടലാസുകളാണ് ഇയാൾ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചത്. നിരോധിത മയക്കുമരുന്ന് രാജ്യത്തേക്ക് എത്തിക്കുന്നതിനെ കുറിച്ച് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഒരു യൂറോപ്യൻ രാജ്യത്ത് നിന്ന് രേഖകൾ അടങ്ങിയ ഒരു പ്രത്യേക ചരക്ക് എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മയക്കുമരുന്ന് കലർന്നതായി സംശയിക്കുന്ന രണ്ട് വെള്ള പേപ്പറുകൾ അടങ്ങിയ ബ്രൗൺ കവർ കണ്ടെത്തിയത്. മറ്റൊരു എമിറേറ്റിൽ താമസിക്കുന്ന ഒരു ഗൾഫ് പൗരന്റെ പേരിലേക്കാണ് സാധനം അയച്ചിരുന്നത്. ഈ പേപ്പറിൽ ഒരുതരം സിന്തറ്റിക് മയക്കുമരുന്ന് ഉണ്ടെന്ന് നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ സ്ഥിരീകരിച്ചു. തുടർന്ന് പ്രതികളെ ബന്ധപ്പെടാൻ ഷിപ്പിംഗ് കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. പ്രതി ഷിപ്പ്‌മെന്റ് തനിക്ക് കൈമാറാൻ അഭ്യർത്ഥിക്കുകയും ഷിപ്പ്‌മെന്റിന്റെ ഉടമ താനാണെന്ന് സ്ഥിരീകരിക്കുന്നതിനായി തന്റെ വിലാസവും തിരിച്ചറിയൽ കാർഡും കമ്പനിക്ക് അയച്ച് നൽകുകയായിരുന്നു. ചെയ്തിരിക്കുന്നതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണങ്ങൾ സൂചിപ്പിച്ചു. നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ, രണ്ട് പേപ്പറുകളിലും ഒരുതരം സിന്തറ്റിക് മയക്കുമരുന്ന് ഉണ്ടെന്ന് സ്ഥിരീകരിച്ച ശേഷം, അത് എടുക്കാൻ പ്രതികളെ ബന്ധപ്പെടാൻ ഷിപ്പിംഗ് കമ്പനിയോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും, ഷിപ്പ്‌മെന്റ് തനിക്ക് കൈമാറാൻ അദ്ദേഹം അഭ്യർത്ഥിക്കുകയും ഷിപ്പ്‌മെന്റിന്റെ ഉടമ താനാണെന്ന് സ്ഥിരീകരിക്കുന്നതിനായി തന്റെ വിലാസവും തിരിച്ചറിയൽ കാർഡും അയച്ചു. എന്നാൽ, അന്വേഷ ഉദ്യോ​ഗസ്ഥരോട് താൻ കുറ്റം ചെയ്തിട്ടില്ലെന്നാണ് യുവാവ് പറഞ്ഞത്. തന്റെ പേരിൽ ഒരു പാഴ്സൽ ലഭിച്ചത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കുറ്റവിമുക്തനാക്കാൻ അഭ്യർത്ഥിച്ചു. എന്നാൽ, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി 20,000 ദിർഹം പിഴയടക്കാൻ ഉത്തരവിടുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *