ghiath carമുൻഗണന സുരക്ഷയ്ക്ക്; കടലിലും അതിവേഗ സുരക്ഷയൊരുക്കി ദുബായ് പൊലീസ്
ദുബായ്: കടലിലും അതിവേഗ സുരക്ഷയൊരുക്കി ദുബായ് പൊലീസ്. എമിറേറ്റിന്റെ സമുദ്രഭാഗങ്ങളിൽനിന്ന് അടിയന്തര സാഹയം ആവശ്യപ്പെട്ടാൽ 12.30 മിനിറ്റുകൾക്കകം പൊലീസ് അവിടെ എത്തി പ്രശ്നം പരിഹരിക്കും. എമിറേറ്റിലെ തീരദേശ ഗതാഗതം നിരീക്ഷിക്കുക, നിയന്ത്രിക്കുക, കടൽയാത്രക്കാർക്കും വാട്ടർ ബൈക്ക് ഉപയോക്താക്കൾക്കും ബോധവത്കരണ കാമ്പയിനുകൾ നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളും പൊലീസ് നടത്തുന്നുണ്ട് ghiath car. കൂടാതെ, അടിയന്തരമല്ലാത്ത സാഹചര്യത്തിലും വളരെ വേഗത്തിൽ പ്രതികരിക്കുന്ന സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽമർറി പൊലീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. സമുദ്രനിയമങ്ങൾ ലംഘിക്കുന്ന ബോട്ടുകളെ ഉദ്യോഗസ്ഥർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിന്റെ അഭ്യാസപ്രകടനത്തോടെയാണ് പരിശോധന ആരംഭിച്ചത്. രാജ്യത്തിന്റെ സമുദ്ര സുരക്ഷ ഉറപ്പുവരുത്തുന്നതിൽ പോർട്ട് പൊലീസ് സ്റ്റേഷന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അധികാരപരിധിയിൽ ഉടനീളം 95 ശതമാനം സുരക്ഷ കവറേജ് നൽകാൻ കഴിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിങ് സൈറ്റുകളിൽ ഡ്യൂട്ടി ഓഫിസറുടെ സാന്നിധ്യം 100 ശതമാനമാണെന്നും അദ്ദേഹം വിലയിരുത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)