gold smugglingകാൽപ്പാദത്തോട് ചേർത്ത് വെച്ച് ഒട്ടിച്ച് സ്വർണ കടത്ത്; യുഎഇയിൽ നിന്നെത്തിയ യുവാവ് പിടിയിൽ
കൊച്ചി: കാൽപ്പാദങ്ങളോട് ചേർത്ത് ഒട്ടിച്ചു കൊണ്ടുവന്ന 78 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യുവാവ് പിടിയിൽ. ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ദിൽഷാദിൽ നിന്നാണ് സ്വർണ്ണം പിടികൂടിയത് (gold smuggling). നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്. വിമാനത്താവളത്തിലെ എയർ കസ്റ്റംസ് വിഭാഗമാണ് സ്വർണ്ണം പിടികൂടിയത്. 1,762 ഗ്രാം സ്വർണ്ണമാണ് പേസ്റ്റ് രൂപത്തിലാക്കി കാൽപ്പാദത്തോട് ചേർത്ത് ഒട്ടിച്ച് കടത്താൻ ശ്രമിച്ചത്. ഇയാൾ ഇരു കാല്‍പാദങ്ങളുടെയും താഴെയാണ് സ്വർണം ചേർത്തുവച്ചത്. തുടർന്ന് ടേപ് വച്ച് ഒട്ടിച്ച ശേഷം സ്വർണം ആണെന്ന് തിരിച്ചറിയാത്ത വിധം പൊതിഞ്ഞ് സോക്സും ഷൂസും ധരിക്കുകയായിരുന്നു. ഇയാളുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഷൂസ് അഴിപ്പിച്ച് പരിശോധിക്കുകയായിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)