sharja accidentയുഎഇയിൽ കാല്‍നടയാത്രക്കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി, സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു; അഞ്ച് മണിക്കൂറിനുള്ളിൽ പ്രതിയെ പൊക്കി പൊലീസ്
ഷാർജ: കാല്‍നടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടസ്ഥലത്ത് നിന്ന് മുങ്ങിയയാൾ പിടിയിൽ. അറബ് സ്വദേശിയായ 50കാരനാണ് അറസ്റ്റിലായത്. അപകടം നടന്ന് അഞ്ച് മണിക്കൂറിനുള്ളിലാണ് ഷാർജ പൊലീസ് ഇയാളെ പിടികൂടിയത് sharja accident. കാല്‍നടയാത്രക്കാരന് നിസ്സാര പരിക്ക് മാത്രമെ ഉണ്ടായുള്ളെന്ന് കരുതിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്ന് പിടിയിലായ അറബ് സ്വദേശി ചോദ്യം ചെയ്യലില്‍ പറഞ്ഞു. അപകടമുണ്ടായപ്പോള്‍ ഭയന്നു പോയെന്നും എന്തു ചെയ്യണമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായെന്നും ഇതിനാലാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതെന്നും ഇയാൾ പറഞ്ഞു. അപകടം ഉണ്ടാക്കിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് കുറ്റകരമാണെന്നും അപകടത്തില്‍ പരിക്കേറ്റവരെ സഹായിക്കാനും അവരുടെ ജീവന്‍ രക്ഷിക്കാനും ശ്രമിക്കണമെന്ന് ഷാര്‍ജ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഇത്തരത്തിൽ അപകടമുണ്ടാക്കി സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നവർക്ക് കുറഞ്ഞത് 20,000 ദിര്‍ഹമാണ് (നാലു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ) പിഴ ചുമത്തുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)