Posted By user Posted On

solar eclipseനാളെ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവും; യുഎഇയില്‍ പള്ളികളില്‍ പ്രത്യേക നമസ്കാരം

ദുബായ്: യുഎഇയില്‍ ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുന്ന ഒക്ടോബര്‍ 25ന് ദുബായിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും. ചൊവ്വാഴ്ച വൈകുന്നേരം അസര്‍ നമസ്‍കാരത്തിന് ശേഷമായിരിക്കും ഗ്രഹണ നമസ്കാരം നടക്കുക solar eclipse. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സ്വലാത്തുല്‍ കുസൂഫ് എന്നാണ് അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണമാണിത്. യുഎഇയില്‍ ​ഗ്രഹണം രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കും. യുഎഇ സമയം ഉച്ചയ്ക്ക് 2.42ന് ആരംഭിച്ച് 4.54ഓടെ ഗ്രഹണം അവസാനിക്കും. ഉച്ചയ്ക്ക് ശേഷം 3.52ന് ആയിരിക്കും പൂര്‍ണതോതില്‍ ദൃശ്യമാകുക. 2023 ഏപ്രില്‍ 20നാണ് അടുത്ത സൂര്യഗ്രഹണം സംഭവിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *