Posted By user Posted On

traffic ruleതിരക്കേറിയ ഹൈവേയിലൂടെ വണ്‍വേ തെറ്റിച്ച് വാഹനം ഓടിച്ചു, റോഡിൽ അഭ്യാസ പ്രകടനം; യുവാവ് അറസ്റ്റിൽ

അല്‍ ഐന്‍: യുഎഇയില്‍ തിരക്കേറിയ ഹൈവേയിലൂടെ വണ്‍വേ തെറ്റിച്ച് വാഹനം ഓടിച്ച യുവാവ് പിടിയിൽ. 26 വയസുകാരനാണ് അറസ്റ്റിലായത്. ഇയാള്‍ ഒരു ഗള്‍ഫ് രാജ്യത്തെ പൗരനാണെന്നാണ് വിവരം. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലൂടെ വിപരീത ദിശയില്‍ ഇയാള്‍ വാഹനം ഓടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട് traffic rule. എതിര്‍ദിശയില്‍ വാഹനം ഓടിച്ചതിന് പുറമെ മറ്റൊരു റോഡില്‍ ഇയാള്‍ വാഹനവുമായി സാഹസിക അഭ്യാസങ്ങള്‍ നടത്തുകയും ചെയ്യുന്നത് ദൃശ്യങ്ങളിൾ വ്യക്തമാണ്. ഇയാളുടെ പ്രവർത്തികൾ ക്യാമറയിലൂടെ ശ്രദ്ധിച്ച പൊലീസ് രണ്ട് മണിക്കൂറിനകം തന്നെ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഹൈവേയില്‍ തെറ്റായ ദിശയിലൂടെ വാഹനം ഓടിച്ചതിന് ശേഷം ഇയാൾ മറ്റൊരു ജനവാസ മേഖലയില്‍ പ്രവേശിച്ച് അവിടുത്തെ റോഡില്‍ വാഹനവുമായി സാഹസിക അഭ്യാസങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തെന്ന് അജ്‍മാന്‍ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലെഫ്. കേണല്‍ സൈഫ് അബ്‍ദുല്ല അല്‍ ഫലാസി പറഞ്ഞു. രണ്ട് മണിക്കൂറിനകം വാഹനം അല്‍ തല്ല ഏരിയയിലൂടെ നീങ്ങുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ വലയിലായത്. യുവിവിനെ അറസ്റ്റ് ചെയ്‍തതായും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് ആറ് മാസത്തേക്ക് റദ്ദാക്കിയതായും പൊലീസ് അറിയിച്ചു. വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. റോഡില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിന് 2000 ദിര്‍ഹവും ഗതാഗതത്തിന്റെ വിപരീത ദിശയില്‍ വാഹനം ഓടിച്ചതിന് 600 ദിര്‍ഹവും ഗതാഗത നിയമങ്ങളും ചിഹ്നങ്ങളും അവഗണിച്ച് വാഹനം ഓടിച്ചതിന് 500 ദിര്‍ഹവും പിഴ ചുമത്തിയിട്ടുണ്ട്. തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവ് നേരത്തെയും ഇത്തരത്തിൽ ​ഗതാ​ഗത നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. നേരത്തെയും ആറ് മാസത്തേക്ക് യുവാവിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *