bloodmoneyഅബുദാബിയിൽ ചികിത്സാ പിഴവ് മൂലം കുട്ടി മരിച്ച സംഭവം: കുടുംബത്തിന് 400,000 ദിർഹം നഷ്ടപരിഹാരം
അൽഐനിൽ ഡോക്ടർമാരുടെ അനാസ്ഥ മൂലം മരിച്ച കുട്ടിയുടെ കുടുംബത്തിന് 400,000 ദിർഹം നഷ്ടപരിഹാരം നൽകി. ഡോക്ടർമാരുടെയും ആശുപത്രിയുടെയും ഭാഗത്ത് നിന്ന് അശ്രദ്ധയും ചികിൽസയിൽ പിഴവു വരുത്തിയതായും കണ്ടെത്തിയതിനെ തുടർന്നാണ് മരിച്ച കുട്ടിയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം സംയുക്തമായി നൽകാൻ അൽഐൻ സിവിൽ കോടതി രണ്ട് ആശുപത്രികളോടും അതിലെ ഡോക്ടർമാരോടും നിർദ്ദേശിച്ചത് bloodmoney. അടിയന്തര ചികിത്സ ആവശ്യമായിരുന്ന കുട്ടിയെ ആശുപത്രി അധികൃതർ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ കൃത്യമായ മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇത് നടന്നത്. ഡോക്ടർമാരുടെ അശ്രദ്ധയും ചികിൽസയിൽ കൃത്യമായ മെഡിക്കൽ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് കുട്ടി മരിക്കാൻ കാരണമായതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇത് സംബന്ധിച്ച് കുട്ടിയുടെ പിതാവ് ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു. തുടർന്ന് മെഡിക്കൽ റെസ്‌പോൺസിബിലിറ്റിക്ക് വേണ്ടിയുള്ള ഹയർ കമ്മിറ്റി അന്വേഷണം നടത്തുകയും അതിൽ ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായും മെഡിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായ ചികിത്സ ആശുപത്രി നൽകുന്നില്ലെന്നും കണ്ടെത്തുകയും ചെയ്തു. രോഗിയുടെ അത്യാഹിതാവസ്ഥയിലും രോഗിയെ ആംബുലൻസിൽ കയറ്റാതെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ച ഡോക്ടറെ സമിതി കുറ്റപ്പെടുത്തി. ചികിത്സാ പിഴവ് മൂലം കുട്ടിയുടെ മരണത്തിന് കാരണമായതിന് രണ്ട് ആശുപത്രികളെയും അവരുടെ ഡോക്ടർമാരെയും ക്രിമിനൽ കോടതി നേരത്തെ ശിക്ഷിക്കുകയും കുട്ടിയുടെ മാതാപിതാക്കൾക്ക് 200,000 ദിർഹം രക്തപ്പണം ഒരുമിച്ച് നൽകാനും ഉത്തരവിട്ടിരുന്നു. തുടർന്ന് കുടുംബം പ്രതികൾക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്തു. തുടർന്ന് ഈ കേസിൽ ആശുപത്രികളും ഡോക്ടർമാരും കുട്ടിയുടെ മാതാപിതാക്കൾക്ക് 200,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിന്റെ കോടതി ചിലവും ആശുപത്രി വഹിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)