Posted By user Posted On

dubai jobs 2021വിദഗ്ധരും യോഗ്യതയുള്ളവരുമായ തൊഴിലാളികളില്ല; ജീവനക്കാരെ നിയമിക്കുന്നതിൽ പാടുപെട്ട് യുഎഇയിലെ കമ്പനികൾ

വിദഗ്ധരും യോഗ്യതയുള്ളവരുമായ തൊഴിലാളികളുടെ കുറവ് കാരണം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി വിദഗ്ധർ, ഡാറ്റാ സയന്റിസ്റ്റുകൾ, ക്ലൗഡ് എൻജിനീയർമാർ തുടങ്ങിയ ഒഴിവുള്ള തസ്തികകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കാൻ യുഎഇ കമ്പനികൾ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്. അതുപോലെ തന്നെ അപേക്ഷകൾ അയയ്ക്കുമ്പോൾ ഉയർന്നതും യാഥാർത്ഥ്യബോധമില്ലാത്തതുമായ ശമ്പളം ക്ലെയിം ചെയ്യുന്നതാണ് വൈദഗ്ധ്യമുള്ള ഐടി പ്രൊഫഷണലുകളെ നിയമിക്കുമ്പോൾ കമ്പനികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് dubai jobs 2021. ഹ്യൂമൻ റിസോഴ്‌സ്, റിക്രൂട്ട്‌മെന്റ് കൺസൾട്ടന്റുമാരാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2022-ലെ ഹെയ്‌സ് ജിസിസി സാലറി ഗൈഡ് അനുസരിച്ച്, ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി അനുയോജ്യമായ അപേക്ഷകരുടെ കുറവാണെന്നാണ് 50 ശതമാനം തൊഴിലുടമകളും പറയുന്നത്. ഉയർന്നതും യാഥാർത്ഥ്യബോധമില്ലാത്തതുമായ ശമ്പളം ക്ലെയിം ചെയ്യുന്ന അപേക്ഷകളാണ് വരുന്നതെന്ന് 21 ശതമാനം തൊഴിലുടമകൾ അഭിപ്രായപ്പെടുന്നു. ഐടി, ടെക്നോളജി മേഖലകളിൽ, പ്രത്യേകിച്ച് ക്ലൗഡ്, സൈബർ സുരക്ഷ, ഡാറ്റ എന്നിവയിൽ വൈദഗ്ധ്യമുള്ളവരുടെ ക്ഷാമം ഉണ്ടാകുമെന്ന് പത്തൊൻപത് ശതമാനം സ്ഥാപനങ്ങളും നിലവിൽ പ്രതീക്ഷിക്കുന്നുണ്ട്. പല തൊഴിലുടമകളും ശരിയായ തൊഴിലാളികളെ കണ്ടെത്താൻ പാടുപെടുകയാണ്. ഈ സാഹചര്യത്തിൽ സാങ്കേതിക മേഖലയിൽ വിദഗ്ധ തൊഴിലാളികളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്, പ്രത്യേകിച്ച് ഫിൻടെക് പോലുള്ള വ്യവസായങ്ങളെയാണ് ഇത് ബാധിക്കുന്നത്. മുതിർന്ന ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകളുടെ കുറവ് ഒരു ടൂറിസ്റ്റ് ഹബ് ആയതിനാൽ, യുഎഇ നേരിടുന്നുണ്ടെന്നാണ് തൊഴിലുടമകൾ പറയുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *