Posted By user Posted On

globel villageപുതിയ അനുഭവങ്ങൾ സമ്മാനിക്കാൻ ദുബായിലെ ഗ്ലോബൽ വില്ലേജ് തുറക്കുന്നു; ടിക്കറ്റ് നിരക്ക് 18 ദിർഹം മുതൽ, അറിയാം അത്ഭുതക്കാഴ്ചകളെ കുറിച്ച്

അതിരുകളില്ലാത്ത അത്ഭുത ലോകം കാണികൾക്ക് സമ്മാനിക്കാനായി ദുബായിലെ ഗ്ലോബൽ വില്ലേജ് ഇന്ന് തുറക്കുകയാണ്. 90-ലധികം സംസ്കാരങ്ങളെ ആഘോഷിക്കാനൊരുങ്ങുന്ന മേളയുടെ ഈ സീസൺ വിനോദവും, ഷോപ്പിംഗ് അനുഭവങ്ങളും, ഭക്ഷണം രുചികളുടെ കലവറയും കൊണ്ട് ശ്രദ്ധേയമാകും. ഗ്ലോബൽ വില്ലേജിന്റെ 27-ാമത്തെ സീസൺ ആറ് മാസം വരെയാണ് ഉണ്ടാകുക. എല്ലാ ദിവസവും വൈകുന്നേരം 4 മണി മുതൽ അർദ്ധരാത്രി വരെ പാർക്ക് തുറന്നിരിക്കും .വാരാന്ത്യങ്ങളിൽ, ഇത് പുലർച്ചെ 1 മണി വരെ തുറന്നിരിക്കും. സന്ദർശകർക്ക് ഓൺലൈനായും കൗണ്ടറുകളിൽ നിന്നും ടിക്കറ്റ് വാങ്ങാം globel village. ഓൺലൈനിൽ ടിക്കറ്റ് എടുക്കുമ്പോൾ 10 ശതമാനം വിലകുറവുണ്ട്. ഞായർ മുതൽ വ്യാഴം വരെ (പൊതു അവധി ദിവസങ്ങൾ ഒഴികെ) സാധുതയുള്ള പുതിയ ടിക്കറ്റ് ഈ സീസണിൽ അവതരിപ്പിച്ചിട്ടുണ്ട്. പൊതു അവധി ദിനങ്ങൾ ഉൾപ്പെടെ, ഏത് ദിവസത്തേക്കുള്ള ടിക്കറ്റും നിലവിൽ ഉണ്ട്. ഒരാൾക്ക് 20 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റ് ഓൺലൈനായി എടുത്താൽ 18 ദിർഹം നൽകിയാൽ മതി. ഏത് ദിവസവും പ്രവേശിക്കാൻ എനി ഡേ ടിക്കറ്റുമുണ്ട്. ഇതിന് 25 ദിർഹമാണ് നിരക്ക്, ഓൺലൈനിൽ എടുക്കുമ്പോൾ ഇതിന് 22.50 ദിർഹം വില നൽകിയാൽ മതി. ഇരുപത്തിയേഴാം സീസണിൽ 27 പവലിയനുകളിൽ 3,500 ഷോപ്പിങ് കേന്ദ്രങ്ങളുമായാണ് ഗ്ലോബൽ വില്ലേജ് സഞ്ചാരികളെ വരവേൽക്കുന്നത്. ദിവസവും 200 ലേറെ കലാപരിപാടികൾ അരങ്ങേറും. ഖത്തർ, ഒമാൻ എന്നിവയുടെ പുതിയ പവലിയനുകൾ ഇക്കുറി ആഗോളഗ്രാമത്തിലുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. ഗ്ലോബൽ വില്ലേജിന് മുകളിലേക്ക് പറന്നുയർന്ന് കാഴ്ചകൾ കാണാവുന്ന ഹീലിയം ബലൂൺ റൈഡ്, ന്യൂയോർക്ക്, ക്യൂബ, ജപ്പാൻ, തായ്ലന്റ്, മെക്സിക്കോ, ലെബനോൻ എന്നിവിടങ്ങളിലെ ടാക്സികളിൽ വണ്ടർ റൈഡ് എന്നിവ ഇത്തവണത്തെ പ്രത്യേകതളാണ്. ഡ്രാഗൺ തടാകത്തിന് മുകളിൽ അതിഥികൾക്ക് മികച്ച അനുഭവം സ്വന്തമാക്കാനാകും. മനോഹരമായി രൂപകൽപന ചെയ്ത നാലു ഇരുനില റസ്റ്ററന്റുകളിൽ പാചകരീതി പരീക്ഷിക്കും. പ്രീമിയം ഓഫറുകളിൽ, ബ്രാൻഡ് പുതിയ ലെബനീസ് ഫുഡ് കൺസെപ്റ്റ് നസീം ബെയ്‌റൂട്ട് അരങ്ങേറ്റം കുറിക്കും. ഗ്ലോബൽ വില്ലേജ് 27–ാം സീസണിലെ സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും സേവനം നൽകുന്നതിനായി നാലു ബസ് റൂട്ടുകൾ ഇന്ന് (25 ചൊവ്വ) പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) അറിയിച്ചു. 10 ദിർഹം നിരക്കിൽ ഡീലക്സു (കോച്ചുകളും)കളും സാധാരണ ബസുകളും വിന്യസിക്കും. ആഡംബരവും ഉയർന്ന സുരക്ഷയും ഈ ബസുകളുടെ സവിശേഷതയാണ്. ഇത് ഗ്ലോബൽ വില്ലേജിൽ നിന്നുമുള്ള മൊബിലിറ്റി യാത്രയെ വ്യക്തികൾക്കും കുടുംബങ്ങൾക്കും അവിസ്മരണീയമായ അനുഭവമാക്കി മാറ്റുമെന്ന് അധികൃതർ പറഞ്ഞു.

നാലു റൂട്ടുകൾ:

അൽ റഷ്ദിയ ബസ് സ്റ്റേഷനിൽ നിന്ന് 60 മിനിറ്റ് ഇടവേളയിൽ- റൂട്ട് 102

യൂണിയൻ ബസ് സ്റ്റേഷനിൽ നിന്ന് 40 മിനിറ്റ് ഇടവിട്ട്– റൂട്ട് 103

അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് 60 മിനിറ്റ് ഇടവേളയിൽ– റൂട്ട് 104

മാൾ ഓഫ് എമിറേറ്റ്സ് ബസ് സ്റ്റേഷനിൽ നിന്ന് ഓരോ 60 മിനിറ്റിലും–, റൂട്ട് 106

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *