gold smugglingസ്വർണം കടത്താൻ പുതുവഴികൾ; സ്വർണ മിശ്രിതം പൊടിയാക്കി പാൽ, ജ്യൂസ് പൊടിയിൽ കലർത്തി, കടത്താൻ ശ്രമിച്ചത് 27 പവൻ സ്വർണം
കണ്ണൂർ: സ്വർണം കടത്താൻ പുതുവഴികൾ തേടുകയാണ് പലരും. എന്നാൽ അതിവിദഗ്ധമായി സ്വർണം കടത്താൻ ശ്രമിച്ച പലരെയും ഉദ്യോഗസ്ഥർ അനായാസം വലയിലാക്കിയിട്ടുണ്ട്. ഇപ്പോളിതാ, ദുബായിൽ നിന്നും സ്വർണവുമായെത്തിയ കർണാടക ബട്ക്കൽ സ്വദേശിയെ ഉദ്യോഗസ്ഥർ പിടികൂടിയിരിക്കുകയാണ്. കർണാടക ബട്ക്കൽ സ്വദേശി മുഹമ്മദ് നിഷാൻ ആണ് പിടിയിലായത് gold smuggling. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി 215 ഗ്രാം സ്വർണം കടത്താനായിരുന്നു ഇയാളുടെ ശ്രമം. ദുബായിൽ നിന്നും ഗോ ഫസ്റ്റ് വിമാനത്തിൽ എത്തിയ യാത്രക്കാരനെ ഡി.ആർ.ഐയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് പരിശോധിച്ചത്. സ്വർണ മിശ്രിതം പൊടിയാക്കിയ ശേഷം പാൽപ്പൊടി, കാരെമെൽ പൗഡർ, കോഫി ക്രീം പൗഡർ, ഓറഞ്ച് ടാങ് പൗഡർ എന്നിവയിൽ കലർത്തിയാണ് കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് 11 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വി. ശിവരാമൻ, സൂപ്രണ്ട് എൻ സി പ്രശാന്ത്, ഇൻസ്പെക്ടർമാരായ നിവേദിത ജിനദേവ്, രാജീവ് വി, ജിനേഷ്, രാംലാൽ, ഹെഡ് ഹവൽദാർ തോമസ് സേവ്യർ, കോൺട്രാക്ട് സ്റ്റാഫ് പി വി ലിനേഷ്, പ്രീഷ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)