Posted By user Posted On

shamna kasimനടി ഷംന കാസിം വിവാഹിതയായി; ചടങ്ങ് നടന്നത് ദുബായിൽ

നടി ഷംന കാസിം വിവാ​ഹിതയായി. ബിസിനസ് കള്‍സള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ദുബായിൽ വച്ചാണ് വിവാഹച്ചടങ്ങ് നടന്നത്.
ചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു shamna kasim. സിനിമാ മേഖലയിൽ നിന്ന് മീരാ നന്ദൻ അടക്കമുള്ളവർ ചടങ്ങിനെത്തി.വിവാഹത്തിൽ പങ്കെടുക്കാത്തവർക്കായി പ്രത്യേകം റിസപ്ഷൻ ഉണ്ടാകുമെന്നാണ് വിവരം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭർത്താവ് ഷാനിദ്. മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന ബിഗ് സ്‌ക്രീനിലേക്കെത്തിയത്. അഭിനയവും നൃത്തവും മോഡലിങ്ങുമായി ഇപ്പോളും ഷംന സജീവമാണ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *