solar eclipseയുഎഇയിൽ ഭാഗിക സൂര്യഗ്രഹണം; ആകാശക്കാഴ്ച ഓൺലൈനായി കാണാൻ ചെയ്യേണ്ടത് ഇത്രമാത്രം
യുഎഇയിലും ലോകത്തിൻ്റെ മറ്റു ചില ഭാഗങ്ങളിലും ഇന്ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഈ സമയത്ത് നഗ്ന നേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം solar eclipse. ഈ സമയത്ത് സൂര്യനിൽ നിന്ന് വരുന്ന രശ്മികൾ കാഴ്ചശക്തി നഷ്ടപ്പെടുത്താനും റെറ്റിനയ്ക്ക് തകരാർ സംഭവിക്കാനും കാരണമായേക്കാം. സൂര്യഗ്രഹണം കാണാൻ ഉപയോഗിക്കുന്ന മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും പോറലുകളില്ലാത്തതുമായ സോളാർ ഫിൽട്ടറുകളോ എക്ലിപ്സ് ഗ്ലാസുകളോ ഉപയോഗിച്ച് ഗ്രഹണം കാണാം. കൂടാതെ ഈ സൂര്യഗ്രഹണം ആളുകൾക്ക് ഓൺലൈനായി കാണാൻ സാധിക്കും. പുറത്തിറങ്ങി സൂര്യഗ്രഹണം കാണാൻ ആഗ്രഹിക്കാത്തവർക്ക് അവരുടെ സ്വീകരണമുറിയിലോ ഓഫീസുകളിലോ ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ ചാനലുകളുടെ ലിങ്കുകൾ വഴി സൂര്യഗ്രഹണ ആകാശക്കാഴ്ച ഓൺലൈനായി കാണാൻ കഴിയും. യുഎഇയുടെ ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയും ഗ്രഹണം തത്സമയം കാണാം.
സൂര്യഗ്രഹണം ഓൺലൈനായി കാണാൻ താഴെ കാണുന്ന ലിങ്കുകൾ ഉപയോഗപ്പെടുത്താം
യൂട്യൂബ് : YouTube: https://youtu.be/jQDT1NNaEoo
ഫേസ്ബുക്ക്: https://facebook.com/AstronomyCenter
ട്വിറ്റർ: https://twitter.com/AstronomyCenter
യുഎഇയിൽ ഉച്ചയ്ക്ക് ശേഷം 3.52ന് പൂർണതോതിൽ ദൃശ്യമാകും. യുഎഇ സമയം ഉച്ചയ്ക്ക് 2.42ന് ആരംഭിച്ച് 4.54ഓടെ ഗ്രഹണം അവസാനിക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.
സൂര്യഗ്രഹണം ഓൺലൈനായി കാണാൻ താഴെ കാണുന്ന ലിങ്കുകൾ ഉപയോഗപ്പെടുത്താം
യൂട്യൂബ് : YouTube: https://youtu.be/jQDT1NNaEoo
ഫേസ്ബുക്ക്: https://facebook.com/AstronomyCenter
ട്വിറ്റർ: https://twitter.com/AstronomyCenter
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)