Posted By user Posted On

solar eclipseയുഎഇയിൽ ഭാഗിക സൂര്യഗ്രഹണം: എമിറേറ്റുകളിലുടനീളമുള്ള ​ഗ്രഹണ സമയവും നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ

ദുബായ്: വർഷത്തെ അവസാന ഭാഗിക സൂര്യഗ്രഹണം യുഎഇയിൽ ഇന്ന് ദൃശ്യമാകും. ഉച്ചയ്ക്ക് 2.40 ഓടെ ആരംഭിച്ച് രണ്ട് മണിക്കൂറോളം ​ഗ്രഹണം നീണ്ടു നിൽക്കുമെന്നാണ് കരുതുന്നത് solar eclipse. കൂടാതെ, അടുത്ത ഭാഗിക സൂര്യഗ്രഹണം 2027 വരെ യുഎഇയിൽ ദൃശ്യമാകില്ലെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്രഹണ സമയവും ​ഗ്രഹണം അതിന്റെ ഉച്ഛസ്ഥായിയിലെത്തുന്ന സമയവും പുറത്ത് വന്നിട്ടുണ്ട്. ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെന്റർ ഉദ്ധരിച്ച്, ബാർക് യുഎഇയാണ് ഈ സമയക്രമം പുറത്ത് വിട്ടിരിക്കുന്നത്.

സൂ​ര്യ​ഗ്രഹണം സമയത്ത് ആളുകൾ പാലിക്കേണ്ട മുൻകരുതലുകൾ:

  1. ന​ഗ്ന നേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കരുത്, ഇത് കാഴ്ചയ്ക്ക് കേടുപാടുകൾ, റെറ്റിന പൊള്ളൽ അല്ലെങ്കിൽ ഗ്രഹണ അന്ധത എന്നിവയ്ക്ക് കാരണമാകും.
  2. മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്തതും പോറലുകളില്ലാത്തതുമായ സോളാർ ഫിൽട്ടറുകളോ എക്ലിപ്സ് ഗ്ലാസുകളോ സൂര്യനെ നോക്കുമ്പോൾ ഉപയോഗിക്കേണ്ടതാണ്.
  3. ദുബായിലുടനീളമുള്ള പള്ളികളിൽ അസർ (സായാഹ്ന) പ്രാർത്ഥനയ്ക്ക് ശേഷം ​ഗ്രഹണത്തിനോടനുബന്ധിച്ച് പ്രത്യേക പ്രാർത്ഥനകൾ നടത്തും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *