driver services near meയുഎഇയിൽ ഇനി ഡ്രൈവിംഗ് ലൈസൻസ് നേടണമെങ്കിൽ ഈ കടമ്പ കൂടി കടക്കണം: പുതിയ പരിശീലനം ഇങ്ങനെ
ദുബായ്: ദുബായിൽ ഡ്രൈവിംഗ് ലൈസൻസ് നേടണമെങ്കിൽ ഇനി ഒരു കടമ്പ കൂടി കടക്കണം. ഡ്രൈവിങ് ലൈസന്‍സ് നേടുന്നതിന് ഇനി മുതൽ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പരിശീലനവും നേടണം എന്നതാണ് പുതിയ തീരുമാനം. ദുബായ് പൊലീസും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും തമ്മിൽ നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം driver services near me. ചെറിയ റോഡപകടങ്ങള്‍ സംഭവിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളിലാണ് പരിശീലനം നൽകുകയാണ് ഇതിന്റെ ഭാഗമായി ചെയ്യാൻ ഉദ്ദേശിക്കുന്നത്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി. അപകടങ്ങള്‍ ഉണ്ടായാല്‍ ഉടൻ തന്നെ വാഹനങ്ങള്‍ റോഡരികിലേക്കു മാറ്റി നിർത്തുകയും വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചതിന്‍റെ ചിത്രം ദുബായ് പൊലീസ് ആപ്പില്‍ അപ് ലോഡ് ചെയ്യുകയും വേണം. ആപ്പിലെ സിംപിൾ ആക്സിഡന്‍റ് ഫീച്ചർ വഴി അപകടം റിപ്പോർട്ട് ചെയ്ത ശേഷം റിപ്പോർട്ട് ഇൻഷൂറൻസ് കമ്പനിക്ക് അയക്കാൻ ആവശ്യപ്പെടുകയും ചെയ്യാം. ഇതുവഴി ഡ്രൈവറുടെ സമയം ലാഭിക്കാനും ഗതാഗത കുരുക്ക് ഒഴിവാക്കാനും കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)