Posted By user Posted On

eucrisaദുബായിൽ വൻ ലഹരി മരുന്ന് വേട്ട; പയറു വര്‍ഗങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം, പിടിച്ചെടുത്തത് 436 കിലോ

ദുബായ്: ദുബായിൽ വൻ മയക്കുമരുന്ന് വേട്ട. പയറു വര്‍ഗങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 436 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. ‘ഓപ്പറേഷന്‍ ലെഗ്യൂംസ്’ എന്ന് പേരിട്ട അന്വേഷണത്തില്‍ ആറു പ്രതികളെയും പിടികൂടി eucrisa. അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് ശൃംഖലയിലെ കണ്ണികളാണ് പിടിയിലായത്. യഥാര്‍ത്ഥ പയറു വര്‍ഗങ്ങള്‍ക്കൊപ്പം പ്ലാസ്റ്റിക് പയറും ചേര്‍ത്ത് ഇതിനുള്ളിലാക്കി വിദഗ്ധമായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. 5.6 ടണ്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിക്കുന്നതായി പൊലീസ് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പൊലീസ് പ്രതികളെ പിന്തുടർന്ന് അവരുടെ സങ്കേതത്തിൽ എത്തിയാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ലഹരിമരുന്ന് മണം പിടിച്ച് കണ്ടെത്താന്‍ കെ-9 യൂണിറ്റിന്റെ സഹായവും തേടിയിരുന്നു. പിടിയിലായവരിൽ ചിലർ ദുബായിൽ തന്നെ താമസക്കുന്നവരാണ്. മറ്റുള്ളവർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. പയറുവര്‍ഗങ്ങളില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് ഒരു ഗോഡൗണില്‍ സൂക്ഷിക്കാനായിരുന്നു പദ്ധതി. ഈ ഗോഡൗണ്‍ പൊലീസ് റെയ്ഡില്‍ കണ്ടെത്തി. അടുത്തുള്ള രാജ്യത്തേക്ക് ലഹരിമരുന്ന് അടങ്ങുന്ന ചരക്ക് കയറ്റി അയയ്ക്കാനായിരുന്നു സംഘത്തിന്റെ ലക്ഷ്യം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *