Posted By user Posted On

cpas for expatsഅമൽ എവിടെ? യുഎഇയില്‍ കാണാതായ മലയാളി യുവാവിനെ ഇതുവരെ കണ്ടെത്താനായില്ല

ദുബായ്: ദുബായിൽ നിന്ന് കാണാതായ മലയാളി യുവാവിനെ ഇതുവരെ കണ്ടെത്താനായില്ല. കോഴിക്കോട് കൊയിലാണ്ടി സ്വദേശി കടലൂര്‍ പുത്തലത്തു വീട്ടില്‍ അമല്‍ സതീഷിനായി അന്വേഷണം തുടരുകയാണ്. ഈ മാസം 20നാണ് 29കാരനായ അമലിനെ കാണാതായത്. തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും യുഎഇയില്‍ ഉടനീളം അന്വേഷണം നടത്തിയെങ്കിലും ഫലം നിരാശ മാത്രമായിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും അമലിനെ കുറിച്ച് യാതൊരു വിവരവും ഇല്ലാതായതോടെ ഇവരുടെ ആശങ്ക വർദ്ധിക്കുകയാണ് cpas for expats. നാട്ടില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കാതെയാണ് അമല്‍ യുഎഇയിലേക്ക് വന്നത്. ആറ് മാസം മുമ്പ് വര്‍സാനിനെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജോലിക്ക് കയറി. ജോലിയില്‍ അത്ര താത്പര്യമില്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. കമ്പനി അധികൃതരോട് പാസ്‍പോര്‍ട്ട് ചോദിച്ചെങ്കിലും മടങ്ങിവരുമെന്ന് ഉറപ്പ് പറയാതെ പാസ്‍പോര്‍ട്ട് നല്‍കില്ലെന്നായിരുന്നു മാനേജറുടെ മറുപടി. ഇതേതുടര്‍ന്ന് അമൽ മാനസിക പ്രയാസത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വര്‍സാനിലെ ഇലക്ട്രിക്കല്‍ കമ്പനിയില്‍ സെയില്‍സ് വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു അമൽ. കാണാതാകുന്ന ദിവസം വൈകുന്നേരം 4.30ഓടെ ജോലി സ്ഥലത്തുനിന്ന് പുറത്തിറങ്ങിയ അമലിനെ പിന്നീട് ആരും കണ്ടിട്ടില്ല. റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതനുസരിച്ച് പൊലീസും അന്വേഷണം നടത്തുന്നുണ്ട്. അമലിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 050 7772146, 050 6377343, 050 3680853 എന്നീ നമ്പറുകളിലോ അല്ലെങ്കില്‍ പൊലീസിലോ വിവരമറിയിക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *