divorce court102,000 ദിർഹം തട്ടിയെടുത്തെന്ന് പരാതി; മുൻ ജീവനക്കാരനെതിരെ കേസ് കൊടുത്ത് യുഎഇ കമ്പനി
യുഎഇ: 102,000 ദിർഹം തട്ടിപ്പ് നടത്തിയതിന് മുൻ ജീവനക്കാരനെതിരെ കേസ് ഫയൽ ചെയ്ത് യുഎഇ കമ്പനി. കാർ വാടകയ്ക്ക് നൽകുന്ന കമ്പനിയാണ് നിയമ നടപടിയുമായി മുന്നോട്ട് പോകുന്നത്. ട്രാഫിക്, സാലിക് നിയമലംഘനങ്ങൾ നടത്തിയ ഇടപാടുകാരിൽ നിന്ന് പിഴ തുക ഈടാക്കാതെ പ്രതി കമ്പനിക്ക് സാമ്പത്തിക നഷ്ടം വരുത്തിയെന്നും പരാതിയിൽ പറയുന്നു divorce court. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച യുവാവ്, തന്റെ ഭാഗത്ത് പിഴവ് സംഭവിച്ചെന്ന് തെളിയിക്കാൻ തെളിവുകളില്ലെന്നും പറഞ്ഞു. ക്ലയന്റുകളിൽ നിന്ന് നിശ്ചിത പണം പിരിക്കലാണ് ജീവനക്കാരന്റെ ജോലിയെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും പരാതിക്കാരൻ ഹാജരാക്കിയില്ലെന്ന് കോടതി വിധിയിൽ പറഞ്ഞു. കടങ്ങൾ പിരിച്ചെടുക്കുന്നതിലെ അവരുടെ തെറ്റും അശ്രദ്ധയുമാണ് സാമ്പത്തിക നഷ്ടത്തിന് കാരണമായതെന്നും വിധിയിൽ കൂട്ടിച്ചേർത്തു. എല്ലാ കക്ഷികളിൽ നിന്നും വാദം കേട്ട ശേഷം അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി തെളിവുകളുടെ അഭാവത്തിൽ കേസ് തള്ളിക്കളഞ്ഞു. പ്രതിയുടെ നിയമ ചെലവുകൾ വഹിക്കാൻ വാടക കാർ സ്ഥാപനത്തോട് ഉത്തരവിട്ടിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)