Posted By user Posted On

petrol price todayഒരു വര്‍ഷത്തേക്ക് സൗജന്യമായി പെട്രോളടിക്കാം, യുഎഇയിൽ ഇതാ ഒരു കിടിലൻ ഓഫർ: നിബന്ധനകൾ ബാധകം

ദുബായ്: ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഇന്ധനം നൽകാമെന്ന ഓഫറുമായി യുഎഇയിലെ ഇന്ധന വിതരണ കമ്പനിയായ എമറാത്ത്. എന്നാൽ
ഒരു വര്‍ഷം മുഴുവന്‍ സൗജന്യമായി ഇന്ധനം കിട്ടണമെങ്കിൽ ഒരു നിബന്ധനയുണ്ട്. ഒക്ടോബര്‍ 29ന് നടക്കാനിരിക്കുന്ന അഡ്‍നോക് പ്രോ ലീഗ് മത്സരം കാണാനെത്തുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക petrol price today. തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എമറാത്ത് ഇക്കാര്യം അറിയിച്ചത്. സമ്മാന പദ്ധതികള്‍ക്ക് വ്യവസ്ഥകളും നിബന്ധനകളും ബാധകമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മത്സരം കാണാനെത്തുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായിരിക്കും ഒരു വര്‍ഷത്തേക്ക് സൗജന്യമായി ഇന്ധനം നിറയ്ക്കാനുള്ള അവസരം ലഭിക്കുക എന്നാണ് വിവരം. ദുബായ് റാഷിദ് സ്റ്റേഡിയത്തിലാണ് ഒക്ടോബര്‍ 29 ശനിയാഴ്ച അഡ്‍നോക് പ്രോ ലീഗ് മത്സരം നടക്കുക. ശബാബ് അല്‍ അഹ്‍ലി എഫ്.സിയും അല്‍ ഐന്‍ എഫ്.സിയും തമ്മിലാണ് അന്ന് ഏറ്റുമുട്ടുന്നത്. ശബാബ് അല്‍ അഹ്‍ലി എഫ്.സിയുടെ 2022-23 വര്‍ഷത്തേക്കുള്ള ഔദ്യോഗിക എനര്‍ജി പാര്‍ട്ണറാണ് എമറാത്ത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *