that concept store mirdif city centerഅബുദാബിയിലെ മാളുകളിലും ഇവന്റുകളിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; പുതിയ നിർദേശം
അബുദാബി: അബുദാബിയിലെ മാളുകളിലും ഇവന്റുകളിലും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകി. വാണിജ്യ, ടൂറിസ്റ്റ് സ്ഥാപനങ്ങളിലും ഇവന്റുകളിലും നിർബന്ധമാക്കിയിരുന്ന ഇഡിഇ സ്കാനർ, തെർമൽ സ്കാനറുകളുടെ ഉപയോഗം നിർത്തിവച്ചു that concept store mirdif city center. വൈറസ് അണുബാധ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ഫേഷ്യൽ സ്കാനിംഗ് സാങ്കേതികവിദ്യയായ ഇഡിഇ സ്കാനറുകൾ കഴിഞ്ഞ വർഷം മുതൽ പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചിരുന്നു. കൂടാതെ, ഉയർന്ന ശരീര താപനില കണ്ടെത്തുന്ന തെർമൽ സ്കാനറുകളും ഇതോടൊപ്പം തന്നെ നിർബന്ധമാക്കിയിരുന്നു. വാണിജ്യ, ടൂറിസ്റ്റ് സൗകര്യങ്ങളിലെ ഇഡിഇ, തെർമൽ സ്‌കാനിംഗ് എന്നിവ എടുത്തുമാറ്റാമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയുടെ സർക്കുലറിൽ പറയുന്നു. അതേസമയം, ഗ്രീൻ പാസ് നിർബന്ധമാക്കുമെന്നും നിർദേശത്തിലുണ്ട്. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി ഇത് സംബന്ധിച്ച് സാമ്പത്തിക വികസന വകുപ്പ് സ്ഥാപനങ്ങൾക്ക് സർക്കുലർ നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം, കോവിഡ് -19 പ്രോട്ടോക്കോളുകൾ ലഘൂകരിക്കുകയും ഗ്രീൻ പാസിന്റെ സാധുത 30 ദിവസമായി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ, അബുദാബിയിലേക്ക് പ്രവേശിക്കുന്ന ക്രൂയിസ് കപ്പലുകളിലെ യാത്രക്കാരെയും ജീവനക്കാരെയും വിനോദസഞ്ചാര കേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കുന്നതിന് ഗ്രീൻ പാസ് കാണിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം അവർക്ക് ക്രൂയിസ് കപ്പലുകൾ നൽകുന്ന കാർഡുകളോ റിസ്റ്റ് ബാൻഡുകളോ ഉപയോഗിക്കാം. പുതിയ കേസുകളുടെ എണ്ണം താരതമ്യേന കുറവായതിനാൽ ഗ്രീൻ പാസിന്റെ ആവശ്യകതയിലും ഇളവ് ലഭിക്കുമെന്നാണ് മാൾ മാനേജർമാരുടെ പ്രതീക്ഷ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)