Posted By user Posted On

അബുദാബി എയർ എക്‌സ്‌പോ നവംബർ 1 മുതൽ തുടങ്ങും

അബുദാബി:  എയർ എക്സ്പോ 2022 നവംബർ 1 മുതൽ  ആരംഭിക്കുമെന്ന് അബുദാബി.നവംബർ 3 വരെയാണ്ബുദാബി എയർ എക്‌സ്‌പോ നടക്കുന്നത്.അബുദാബി എയർപോർട്ട്‌സാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 80000 സ്‌ക്വയർ മീറ്ററിലധികം വിസ്തൃതിയുള്ള ഈ പ്രദർശനത്തിൽ ജനറൽ ഏവിയേഷൻ മേഖലയിലെ പ്രമുഖ കമ്പനികളായ ഗൾഫ് സ്ട്രീം, സിറസ്, ദസൂ, അബുദാബി ഏവിയേഷൻ, റോയൽ ജെറ്റ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ്, എയ്‌റോ തുടങ്ങിയവർ എയർ എക്സ്‌പോയിൽ പങ്കെടുക്കും. അന്താരാഷ്ട്ര വ്യോമയാന മേഖലയിലെയും, എയ്റോസ്‌പേസ് മേഖലയിലെയും ഇരുപതിനായിരത്തിലധികം വിദഗ്ദർ എയർ എക്‌സ്‌പോയിൽ പങ്കെടുക്കും. നൂറിലധികം വിമാനങ്ങളും, മുന്നൂറിലധികം പ്രദർശകരും എത്തും. ജനറൽ ഏവിയേഷൻ, എയർലൈൻ, എയർപോർട്ട്, സിവിൽ ഏവിയേഷൻ, ഏവിയേഷൻ ടെക്നോളജി, കാർഗോ തുടങ്ങിയ വിഭാഗങ്ങൾ എക്സ്പോയുടെ ഭാഗമാകും.

*യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *