യുഎഇ ഗോൾഡൻ വീസയുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നടപടികൾ ഇനി എളുപ്പമാകും
ദുബായ്: യുഎഇ ഗോൾഡൻ വീസക്കാർക്ക് ഇനി ഡ്രൈവിംഗ് ലൈസൻസ് നേടാനുള്ള നടപടി ക്രമങ്ങൾ എളുപ്പമാകും. ഇതിനായുള്ള നടപടി ക്രമങ്ങൾ ദുബായ് ലഘൂകരിച്ചു. യുഎഇയിലെ ഏത് എമിറേറ്റിലുള്ളവർക്കും ദുബായിൽ ലൈസൻസിന് അപേക്ഷിക്കാം. ഗോൾഡൻ വീസക്കാർക്ക് ലൈസൻസ് നേടാൻ ആദ്യം വേണ്ടത് കാലാവധി കഴിയാത്ത നാട്ടിലെ ലൈസൻസാണ്. കൂടാതെ യുഎഇയിൽ ലൈസൻസ് നേടണമെങ്കിൽ ദുബായിലെ ലേണേഴ്സ് ടെസ്റ്റ് പാസാവുകയും റോഡ് ടെസ്റ്റ് വിജയിക്കുകയും വേണം. ഇതിനായി മറ്റ് എമിറേറ്റുകളിൽ നിന്നു ഗോൾഡൻ വീസ ലഭിച്ചവർ ദുബായിൽ താമസിക്കുന്നു എന്നു തെളിയിക്കാൻ ഇജാരി അടക്കമുള്ള രേഖകൾ സമർപ്പിക്കണം. അല്ലെങ്കിൽ കമ്പനിയുടെ ട്രേഡ് ലൈസൻസ് നൽകിയാലും മതി. 21 വയസ്സ് തികയാത്തവർക്ക് ഡ്രൈവിങ് ലൈസൻസ് നൽകാൻ 100 ദിർഹമാണ് നിരക്ക്. 21 നു മുകളിലുള്ളവർ 300 ദിർഹം. അതേസമയം, ലൈസൻസ് പുതുക്കാൻ വൈകിയാൽ 10 ദിർഹമാണ് പ്രതിമാസം അധിക നിരക്ക് ഈടാക്കുക.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)