private jet charterമലയാളികൾക്ക് കേരളപ്പിറവി സമ്മാനം : യു എ ഇ യിൽ നിന്നും കേരളത്തിലേക്ക് പുതിയ വിമാന സർവീസ് തുടങ്ങുന്നു
ദുബായ്/ഷാർജ∙ എയർ ഇന്ത്യാ എക്സ്പ്രസ് ദുബായിൽനിന്ന് കണ്ണൂരിലേക്കും ഷാർജയിൽനിന്ന് വിജയവാഡയിലേക്കും പുതിയ സർവീസ് ആരംഭിക്കുന്നു. നവംബർ ഒന്നിന് ആരംഭിക്കുന്ന ദുബായ്–കണ്ണൂർ–ദുബായ് സർവീസ് മലയാളികൾക്ക് എയർ ഇന്ത്യാ എക്സ്പ്രസിന്റെ കേരളപ്പിറവി സമ്മാനമായി. ആഴ്ചയിൽ 4 സർവീസ്. ടിക്കറ്റ് നിരക്ക് 300 ദിർഹം. ഉദ്ഘാടനത്തിന്റെ ഭാഗമായി കണ്ണൂരിലേക്കു 5 കിലോ അധിക ബാഗേജും അനുവദിക്കും.private jet charter
കണ്ണൂരിലേക്ക്
ആഴ്ചയിൽ 4
ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ദുബായിൽനിന്ന് വൈകിട്ട് 6.40ന് പുറപ്പെട്ട് രാത്രി 11.40ന് കണ്ണൂരിലെത്തും.
തിരിച്ച് ദുബായ്ക്ക്
തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കണ്ണൂരിൽനിന്ന് പുലർച്ചെ 12.50ന് പുറപ്പെട്ട് 3.15ന് ദുബായിൽ എത്തും.
ഷാർജ–വിജയവാഡ
ഷാർജ– വിജയവാഡ നേരിട്ടുള്ള സർവീസ് ഈ മാസം 31ന് തുടങ്ങും. തിങ്കൾ, ശനി ദിവസങ്ങളിൽ രാവിലെ 11ന് ഷാർജയിൽനിന്ന് പുറപ്പെട്ട് വൈകിട്ട് 4.25ന് വിജയവാഡയിൽ എത്തും. തിരിച്ച് 2.35ന് പുറപ്പെട്ട് രാത്രി 9.30ന് ഷാർജയിൽ എത്തും. ടിക്കറ്റ് നിരക്ക് 399 ദിർഹം.എന്നിങ്ങനെയാണ് നിരക്ക് യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)