eb5വ്യാജ വിസ ഉപയോഗിച്ച് കാനഡയിലേക്ക് കടക്കാൻ ശ്രമം; ദുബായിൽ പ്രവാസി പിടിയിൽ
ദുബായ്; വ്യാജ വിസ ഉപയോഗിച്ച് കാനഡയിലേക്ക് പോകാൻ ശ്രമിച്ച പ്രവാസി ദുബായിൽ പിടിയിൽ. 32 കാരനായ ഏഷ്യൻ പ്രവാസിയാണ് പിടിയിലായത്. ദുബായ് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത് eb5. സംഭവത്തിൽ ഇയാളെ കോടതി ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും. ദുബായ് വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥൻ ഇയാളു പാസ്‌പോർട്ടിൽ വ്യാജ വിസ സ്റ്റാമ്പ് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് വിശദമായ പരിശോധ നടത്തിയത്. ഈ പരിശോധനയിലാണ് ഇയാളുടെ വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. എന്നാൽ, വിസ വ്യാജമാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നെന്ന് പിടിയിലായ ആൾ പറഞ്ഞു. കാനഡയിലേക്കുള്ള വിസയ്ക്കും യാത്രാ സൗകര്യത്തിനുമായി അയൽരാജ്യത്തെ ടൂറിസം ഏജൻസിക്ക് 10,000 ദിർഹം നൽകിയതായി പ്രതി പൊലീസിനോട് പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)