gold smugglingപാന്റ്സിന്റെ സിബ്ബിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; ദുബായിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വര്‍ണ്ണ വേട്ട. പാന്റ്സിന്റെ സിബ്ബിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച് 47 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. സ്വർണവുമായി പാലക്കാട് സ്വദേശിയാണ് പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പാലക്കാട് സ്വദേശിയായ മുഹമ്മദിനെ പിടികൂടിയത് gold smuggling. ദുബായിൽ നിന്നുള്ള വിമാനത്തിലാണ് മുഹമ്മദ് നെടുമ്പാശ്ശേരിയിലെത്തിയത്. ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബിനോട് ചേർത്ത് ഒരു ലെയർ ആയി സ്വർണം തുന്നി പിടിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 47 ഗ്രാം സ്വർണമാണ് ഇത്തരത്തിൽ തുന്നിപ്പിടിപ്പിച്ചിരുന്നത്. വിമാനത്താവളം വഴി സ്വർണം കടത്തുന്നതുമായി ബന്ധപ്പെട്ട് കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. നേരത്തെ വിവരം ലഭിച്ചിരുന്നതിനാൽ കസ്റ്റംസ് ഇയാളെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ആദ്യം പരിശോധനയിൽ സ്വർമം കണ്ടെത്താനായില്ലെങ്കിലും, പിന്നീട് ധരിച്ചിരുന്ന പാന്റ്സിന്റെ സിബ്ബ് പരിശോധിച്ചതോടെയാണ് സ്വർണ്ണം പിടികൂടിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807
Comments (0)