hmoരാജ്യത്തെ കാലാവസ്ഥ മാറുന്നു, പകർച്ചവ്യാധികളുടെ വ്യാപനം കൂടാൻ സാധ്യത; ശുചിത്വത്തിനും ആരോഗ്യ സംരക്ഷണത്തിനും മുൻഗണന നൽകണമെന്ന് ആരോഗ്യ വിദഗ്ധർ
ദുബായ്: രാജ്യത്ത് കാലാവസ്ഥ മാറുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റത്തോടൊപ്പം കുട്ടികളിലും മറ്റും പലവിധ രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ശുചിത്വം പാലിക്കുകയും ആരോഗ്യ ജാഗ്രത പുലർത്തുകയും വേണമെന്നുമാണ് മുന്നറിയിപ്പ് hmo. കുട്ടികളിലെന്ന പോലെ മുതിർന്നവരിലും ഇപ്പോൾ പകർച്ചവ്യാധികൾ കൂടുതലാണെന്നും ഈ സാഹചര്യത്തിൽ പ്രതിരോധശേഷി വർധിപ്പിക്കാൻ വാക്സിനുകൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും മുന്നറിയിപ്പിൽ പറയുന്നു. രാജ്യത്ത് ചൂടിൽ നിന്ന് തണുപ്പിലേക്ക് കാലാവസ്ഥ മാറുന്ന സാഹചര്യത്തിലാണ് വിദഗ്ധരുടെ ഈ ജാഗ്രത നിർദേശം. കാലാവസ്ഥാ മാറ്റമുണ്ടാകുന്ന സമയങ്ങളിൽ വൈറസുകൾ കൂടുതൽ വേഗത്തിൽ പടരുന്നതാണ് രോഗികളുടെ എണ്ണം വർധിപ്പിക്കുന്നത്. പനി, പേശി വേദന, വിറയൽ, തലവേദന, വിട്ടുമാറാത്ത ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് മിക്കവരിലും കണ്ടുവരുന്ന ലക്ഷണങ്ങൾ. അവസ്ഥ വഷളാകുകയാണെങ്കിൽ ചില രോഗികൾക്ക് ശ്വാസതടസ്സവും ചെറിയ കുട്ടികളിൽ ഛർദിയോ വയറിളക്കമോ കാണാറുണ്ട്. സ്കൂളുകളിൽനിന്നും വീടുകളിൽനിന്നുമാണ് രോഗം വ്യാപിക്കാൻ സാധ്യതയുള്ളത്.അതുകൊണ്ട് തന്നെ രോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ ശുചിത്വം അത്യാവശ്യമാണ്. രാജ്യം ചൂടിനെ മറികടന്ന് തണുപ്പുകാലത്തേക്ക് പ്രവേശിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യു.എ.ഇയുടെ പലഭാഗത്തും ശക്തമായ മൂടൽമഞ്ഞാണ് കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായത്. കാലാവസ്ഥാ മാറ്റമുണ്ടാകുന്ന സമയങ്ങളിൽ വൈറസുകൾ കൂടുതൽ വേഗത്തിൽ പടരുന്നതാണ് രോഗികളുടെ എണ്ണം വർധിപ്പിക്കുന്നത്. പനി, പേശി വേദന, വിറയൽ, തലവേദന, വിട്ടുമാറാത്ത ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന എന്നിവയാണ് മിക്കവരിലും കണ്ടുവരുന്ന ലക്ഷണങ്ങൾ. അവസ്ഥ വഷളാകുകയാണെങ്കിൽ ചില രോഗികൾക്ക് ശ്വാസതടസ്സവും ചെറിയ കുട്ടികളിൽ ഛർദിയോ വയറിളക്കമോ കാണാറുണ്ട്. സ്കൂളുകളിൽനിന്നും വീടുകളിൽനിന്നുമാണ് രോഗം വ്യാപിക്കാൻ സാധ്യതയുള്ളത്. കൈകൾ നല്ല രീതിയിൽ പതിവായി കഴുകുക, രോഗബാധിതരിൽനിന്നോ രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്നോ അകന്നുനിൽക്കുക, ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിർത്താൻ ഏഴുമുതൽ എട്ടുമണിക്കൂർ വരെ നന്നായി ഉറങ്ങുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY
Comments (0)