Posted By user Posted On

cheapo airകേരളത്തിലെ ഈ വിമാനത്താവളത്തിൽ നാളെ അഞ്ച് മണിക്കൂർ വിമാന സർവീസ് നിർത്തിവയ്ക്കും; വിമാനങ്ങളുടെ സമയക്രമം പുതുക്കും

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാളെ അഞ്ച് മണിക്കൂര്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കും. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പാസി ആറാട്ട് ഘോഷയാത്രയ്ക്ക് മുന്നോടിയായിട്ടാണ് സർവീസുകൾ നിർത്തിവയ്ക്കുന്നതെന്ന് അധികൃതർ അറിയിച്ചു cheapo air. നവംബർ ഒന്നിന് തിരുവനന്തപുരം വിമാനത്താവളത്തിൽ അഞ്ച് മണിക്കൂർ വിമാനസർവീസുകൾ നിർത്തിവയ്ക്കുമെന്നാണ് വിമാനത്താവളം അധികൃതർ പ്രസ്താവയിലൂടെ അറിയിച്ചു. ഈ സമയത്ത് വിമാനത്താവളത്തിലേക്ക് എത്തേണ്ടതും, വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതുമായ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍ നിന്ന് ലഭ്യമാകും. തിരുവനന്തപുരത്തെ വളരെ പ്രധാനപ്പെട്ട ഉത്സവമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേത്. ഈ ഉത്സവം നാളെയാണ് നടക്കുക. ഉത്സവത്തോട് അനുബന്ധിച്ച് ഘോഷയാത്രയും നടക്കാറുണ്ട്. ഘോഷയാത്രയിൽ വിഷ്ണുവിന്റെ വിഗ്രഹം തിരുവനന്തപുരത്ത് വിമാനത്താവളത്തിന് തൊട്ടുപിന്നിലുള്ള ശംഖുമുഖം ബീച്ചിലേക്ക് കൊണ്ടുപോകുന്ന ചടങ്ങാണ് നടക്കുക. തിരുവനന്തപുരം വിമാനത്താവളം സ്ഥാപിക്കുന്നതിന് മുമ്പ് മുതൽ തന്നെ വർഷത്തിൽ രണ്ട് തവണം വിഷ്ണുവിന്റെ വി​ഗ്രഹം ആറാട്ടിനായി ബീച്ചിലേക്ക് ആനയിക്കാറുണ്ട്. മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ പംഗുനി ഉത്സവത്തിനും തുടര്‍ന്ന് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അല്‍പാസി ഉത്സവത്തിനുമാണ് ഇത്തരത്തിൽ ആറാട്ട് നടക്കാറുള്ളത്. ഈ സമയത്ത് ഉത്സവവിഗ്രഹം വഹിച്ചുകൊണ്ട് റണ്‍വേയിലൂടെയാണ് ഘോഷയാത്ര ശംഖുമുഖം ബീച്ചിലേക്ക് പോകുക. അതുകൊണ്ട് തന്നെ സാധാരണയായി ആ സമയത്ത് വിമാനത്താവളത്തിലെ സർവീസുകൾ നിർത്തി വയ്ക്കാറുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

https://www.pravasiinfo.com/2022/10/25/malayalam-to-english-translator-online/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *