Posted By user Posted On

civil court abu dhabiയുഎഇയിൽ വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിന് 1,70,000 ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി . യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 1,70,000 ദിര്‍ഹം (ഏകദേശം 37.5 ലക്ഷം രൂപ) നല്‍കണമെന്നാണ് വിധി. അപകടത്തിന് കാരണക്കാരനായ ഡ്രൈവറും ഇന്‍ഷുറന്‍സ് സ്ഥാപനവും ചേര്‍ന്നാണ് കുടുംബത്തിന് നഷ്ടപരിഹാരത്തുക നൽകേണ്ടത് civil court abu dhabi . കൂടാതെ, യുവതിയുടെ കുടുംബത്തിന്റെ കോടതി ചെലവും അപകടത്തിന് കാരണക്കാരനായ ഡ്രൈവർ നൽകണം. മകളുടെ മരണത്തിലൂടെ തങ്ങള്‍ക്കുണ്ടായ ഭൗതികവും മാനസികവുമായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് 50 ലക്ഷം ദിര്‍ഹം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് യുവതിയുടെ കുടുംബം കോടതിയെ സമീപിച്ചത്. ഇതോടൊപ്പം തന്നെ കോടതി ഉത്തരവുവന്ന ദിവസംമുതല്‍ കുടുംബത്തിന് തുക കൈമാറുന്ന ദിവസംവരെ മൊത്തംതുകയുടെ 12 ശതമാനം പലിശ ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. തിരക്കേറിയ റോഡിലൂടെ പ്രതി അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിനും തന്റെ മകളുടെ മരണത്തിനും കാരണമെന്ന് യുവതിയുടെ അമ്മ കോടതിയെ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/Lw1dHvv807iKIFpHAQPBlY

Comments (0)

Leave a Reply

Your email address will not be published. Required fields are marked *